ലണ്ടന്‍: ഏകദിന റെക്കോര്‍ഡുകളുടെ കണക്കെടുക്കുമ്പോള്‍ ശ്രീലങ്കയുടെ ഇതിഹാസ തരാം കുമാര്‍ സംഗക്കാരയ്ക്ക് ചരിത്രത്താളുകളില്‍ പ്രത്യേക സ്ഥാനമുണ്ട്. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ നാല് ഏകദിന സെഞ്ചുറികള്‍ തുടരെ തുടരെ അടിച്ചിട്ടുള്ള ഏകതാരമാണ് സംഗക്കാര. 2015 ലോകകപ്പിലാണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്.

ഇതുവരെ ആര്‍ക്കും തകര്‍ക്കാനാകാത്ത റെക്കോര്‍ഡാണ് സംഗക്കാരയുടേത്. എന്നാല്‍ ഒരാള്‍ക്ക് തന്റെ റെക്കോര്‍ഡ് മറി കടക്കാനാകുമെന്ന് സംഗക്കാര വിശ്വസിക്കുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയാണ് ആ താരം. ഒരു അഭിമുഖത്തിലാണ് സംഗക്കാര മനസ് തുറന്നത്.

”ചിലരുണ്ട്. പക്ഷെ അവരില്‍ മുന്നില്‍ നില്‍ക്കുന്നത് വിരാട് കോഹ് ലിയാണ്” സംഗക്കാര പറയുന്നു. ലോകകപ്പില്‍ പ്രതീക്ഷച്ചത് പോലൊരു തുടക്കമല്ല കോഹ് ലിയ്ക്ക് ലഭിച്ചത്. എന്നാല്‍ തൊട്ടടുത്ത മത്സരങ്ങളില്‍ കോഹ് ലി തിരികെ വന്നു. ഓസ്‌ട്രേലിയയ്ക്കും പാക്കിസ്ഥാനുമെതിരെ കോഹ് ലി അര്‍ധ സെഞ്ചുറി നേടിയിരുന്നു.

കഴിഞ്ഞ കളിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറി കടന്ന് അതിവേഗം 11000 റണ്‍സ് നേടുന്ന താരമായി വിരാട് മാറിയിരുന്നു. നാളെ അഫ്ഗാനിസ്ഥാനെതിരെ കളിക്കുമ്പോള്‍ കോഹ് ലിയ്ക്ക് മറ്റൊരു റെക്കോര്‍ഡിനുള്ള അവസരവുമുണ്ട്. 104 റണ്‍സ് കൂടി നേടാനായാല്‍ കോഹ് ലിയ്ക്ക് 20000 അന്താരാഷ്ട്ര റണ്‍സുകളാകും. ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ താരങ്ങള്‍ സച്ചിനും രാഹുല്‍ ദ്രാവിഡും മാത്രമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook