71 റണ്‍സും കോഹ്ലിയും; കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്

തന്റെ 200-ാം ഐപിഎല്‍ മത്സരത്തിനാണ് കോഹ്ലി ഇന്ന് ഇറങ്ങുന്നത്

Virat Kohli
Photo: Facebook/ Royal Challengers Bangalore

അബുദാബി: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലി കൊല്‍ക്കത്തക്കെതിരെ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം സ്വന്തമാക്കാനുള്ള അവസരം. ട്വന്റി 20 ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റക്കോര്‍ഡാണ് കോഹ്ലിക്ക് മുന്നിലുള്ളത്. കേവലം 71 റണ്‍സ് മാത്രമാണ് നാഴികക്കല്ല് പിന്നിടാന്‍ താരത്തിന് ആവശ്യം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായും, ആഭ്യന്തര തലത്തില്‍ ഡല്‍ഹിക്കായും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂരിനായും 311 ട്വന്റി 20 മത്സരങ്ങളാണ് കോഹ്ലി കളിച്ചുട്ടുള്ളത്. 133.95 പ്രഹരശേഷിയില്‍ നേടിയത് 9929 റണ്‍സും. അഞ്ച് സെഞ്ചുറികളും 72 അര്‍ദ്ധ സെഞ്ചുറികളും ഇന്ത്യന്‍ നായകന്റെ പേരിലുണ്ട്. 2007 ലാണ് കോഹ്ലി ട്വന്റി 20യില്‍ അരങ്ങേറിയത്.

നാല് താരങ്ങളാണ് ഇതുവരെ ട്വന്റി 20യില്‍ പതിനായിരത്തില്‍ അധികം റണ്‍സ് നേടിയിട്ടുള്ളത്. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയില്‍ (14,261), കെയിറോണ്‍ പൊള്ളാര്‍ഡ് (11,157), പാക്കിസ്ഥാന്റെ ഷോയിബ് മാലിക്ക് (10,808), ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (10,017) എന്നിവരാണ് റണ്‍വേട്ടക്കാരില്‍ മുന്‍പന്തിയിലുള്ളത്.

എന്നാല്‍ ഐപിഎല്ലില്‍ കോഹ്ലിയാണ് ഏറ്റവും അധികം റണ്‍സ് നേടിയിട്ടുള്ളത്. 199 ഇന്നിങ്സുകളില്‍ നിന്നായി 6,076 റണ്‍സാണ് ബാംഗ്ലൂരിനായി കോഹ്ലി നേടിയത്. ട്വന്റി 20യിലെ അഞ്ച് സെഞ്ചുറികളും നേടിയത് ഐപിഎല്ലില്‍ തന്നെയാണ്. ഇന്ത്യയുടെ തന്ന ശിഖര്‍ ധവാനാണ് (5,577) കോഹ്ലിക്ക് പിന്നിലായുള്ളത്.

Also Read: IPL 2021 RCB vs KKR Live Streaming, When and where to watch: കൊല്‍ക്കത്തക്ക് ജയം അനിവാര്യം, എതിരാളികള്‍ കോഹ്ലിപ്പട; മത്സരം എപ്പോള്‍, എങ്ങനെ കാണാം?

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Virat kohli just 71 runs away from achieving rare feat

Next Story
IPL 2021 RCB vs KKR Live Streaming, When and where to watch: കൊല്‍ക്കത്തക്ക് ജയം അനിവാര്യം, എതിരാളികള്‍ കോഹ്ലിപ്പട; മത്സരം എപ്പോള്‍, എങ്ങനെ കാണാം?IPL 2021, RCB vs KKR
The moderation of comments is automated and not cleared manually by malayalam.indianexpress.com
X