Latest News

‘ഇവന്‍ ചതിക്കില്ല’; കോഹ്ലി ഏറ്റവും വിശ്വസ്തനെന്ന് പഠനം, സച്ചിന്‍ പോലും പിന്നില്‍

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി പട്ടികയില്‍ ഇടം നേടിയില്ല

Virat Kohli, വിരാട് കോഹ്ലി,India vs South Africa,ഇന്ത്യ ദക്ഷിണാഫ്രിക്ക, Cricket World Cup,ക്രിക്കറ്റ് ലോകകപ്പ്, Virat Kohli Record, ie malayalam,

ക്രിക്കറ്റ് മൈതാനത്തെന്ന പോലെ തന്നെ പരസ്യ ലോകത്തും താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ആ പേരു തന്നെ ഇന്നൊരു ബ്രാന്റാണ്. അതുകൊണ്ട് തന്നെയാണ് വിരാട് പിന്നാലെ പരസ്യചിത്ര നിര്‍മ്മാതാക്കളും ബ്രാന്റുകളും പായുന്നത്. പരസ്യ ലോകത്തെ ഈ താരപ്രഭ വിരാട് കോഹ്ലിയ്ക്ക് പുതിയൊരു ബഹുമതി സമ്പാദിച്ച് നല്‍കിയിരിക്കുകയാണ്. കായിക താരങ്ങള്‍ക്കിടിയിലെ ഏറ്റവും വിശ്വസ്തനായ വ്യക്തിയെന്ന നേട്ടമാണ് വിരാട് കോഹ്ലിയ്ക്ക് സ്വന്തമായിരിക്കുന്നത്.
Read More: ലോകകപ്പ് ഓര്‍മകള്‍; എങ്ങനെ മറക്കും ആ ‘ഗംഭീര’ ഇന്നിങ്‌സ്?

ടിആര്‍എയുടെ 2019 ലെ ഏറ്റവും വിശ്വസ്തരായ വ്യക്തികളുടെ പട്ടികയിലാണ് വിരാട് കോഹ്ലി മുന്നിലെത്തിയത്. സിനിമ, സ്‌പോര്‍ട്‌സ്, ബിസിനസ് തുടങ്ങിയ മേഖലകളില്‍ നിന്നുമായി 39 പേരാണ് പട്ടികയിലുള്ളത്. രാജ്യത്തെ 16 നഗരങ്ങളിലായി 2315 പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നുമാണ് ഈ പട്ടിക തയ്യാറാക്കിയത്.

മുന്‍ ഇന്ത്യന്‍താരവും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിനേക്കാളും മുകളിലാണ് വിരാട് കോഹ്ലിയുടെ സ്ഥാനമെന്നതാണ് ശ്രദ്ധേയം. സച്ചിന്‍ രണ്ടാമതെത്തിയപ്പോള്‍ കായിക രംഗത്തു നിന്നും പട്ടികയില്‍ ഇടം നേടിയ മറ്റൊരു താരം രോഹിത് ശര്‍മ്മ മാത്രമാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി പട്ടികയില്‍ ഇടം നേടിയില്ലെന്നത് അവിശ്വസനീയമായാണ് വിലയിരുത്തപ്പെടുന്നത്.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. അമിതാഭ് ബച്ചനാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. താരങ്ങളുടെ പട്ടികയില്‍ ആമിര്‍ ഖാന്‍ രണ്ടാമതും സല്‍മാന്‍ ഖാന്‍ മൂന്നാമതും അക്ഷയ് കുമാര്‍ നാലാമതും ഷാരൂഖ് ഖാന്‍ അഞ്ചാമതുമെത്തി. ദക്ഷിണേന്ത്യന്‍ താരങ്ങളില്‍ മുന്നില്‍ രജനികാന്താണ്. വിജയിയും വിക്രമും രണ്ടും മൂന്നും സ്ഥാനത്തെത്തി.

Read More: ICC World Cup 2019: കരിബിയൻ കാറ്റിൽ ലോകകിരീടം വീഴ്ത്താൻ ഹോൾഡറും സംഘവും

അതേസമയം, മൂന്നാം ലോകകപ്പ് എന്ന സ്വപ്‌നവുമായി ടീം ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറന്നു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ടത്. ഈ മാസം 30 മുതലാണ് ലോകകപ്പ് ക്രിക്കറ്റ് ആരംഭിക്കുന്നത്. ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് ശേഷം ഇത്രയും ദിവസം ഇന്ത്യന്‍ ടീം അംഗങ്ങള്‍ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം അംഗങ്ങള്‍ മുംബൈയില്‍ ഒത്തുചേര്‍ന്നിരുന്നു. വിരാട് കോഹ്‌ലി നയിക്കുന്ന ആദ്യ ലോകകപ്പാണിത്. ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ശനിയാഴ്ച നടക്കും. ന്യൂസിലാന്‍ഡാണ് എതിരാളികള്‍. രണ്ടാം സന്നാഹ മത്സരം 28 ന് ബംഗ്ലാദേശിനെതിരെയാണ്. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.

രണ്ട് ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യ ഇത്തവണ മൂന്നാം കിരീട നേട്ടമെന്ന സ്വപ്നമാണ് കാണുന്നത്. 1983 ലും 2011 ലുമാണ് ഇന്ത്യ ലോകകിരീടം നേടിയത്. കപിൽ ദേവ്, എം.എസ്.ധോണി എന്നിവർക്കൊപ്പം ലോകകപ്പ് കിരീടം ചൂടിയ നായകൻ എന്ന ഖ്യാതി സ്വന്തമാക്കാനാണ് കോഹ്ലി ശ്രമിക്കുക.

അതേസമയം, ഇത്തവണത്തെ ലോകകപ്പ് വെല്ലുവിളി നിറഞ്ഞതാണെന്ന് കോഹ്ലി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഫോര്‍മാറ്റിന്റെ പ്രത്യേകതക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്. ടീമുകളെല്ലാം ശക്തരാണ്. അഫ്ഗാനിസ്ഥാന്‍ പോലും അടുത്തകാലത്ത് ഒരുപാട് പുരോഗതി കൈവരിച്ചു. അതിനാൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടി വരുമെന്നും കോഹ്ലി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Virat kohli emerges most trusted sports personality

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express