ഗുവാഹത്തി: ദക്ഷിണാഫ്രിക്ക-ഇന്ത്യ രണ്ടാം ട്വന്റി 20 യില്‍ വെടിക്കെട്ട് ബാറ്റിങ്ങ് ഇരുടീമുകളും കാഴ്ചവച്ചെങ്കിലും വിരാട് കോഹ്ലിയുടെ നിസ്വാര്‍ത്ഥമായ തീരുമാനമാണ് ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തത്.
ഇന്ത്യന്‍ ഇന്നിങ്സിന്റെ അവസാന ഓവറിലായിരുന്നു ആ നിമിഷം. കോഹ്ലിക്കൊപ്പം ദിനേഷ് കാര്‍ത്തിക്കായിരുന്നു ക്രീസില്‍. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെയായിരുന്നു കോഹ്ലി. പക്ഷെ സ്ട്രൈക്കിലെത്തിയത് കാര്‍ത്തിക്കായിരുന്നു.
കഗീസൊ റബാഡയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് കാര്‍ത്തിക്ക് ബൗണ്ടറി കടത്തി. രണ്ടാം പന്തില്‍ സിക്സറും. പിന്നാലെയാണ് കാര്‍ത്തിക് കോഹ്ലിയോട് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സ്ട്രൈക്ക് തരട്ടെ എന്ന് ചോദിച്ചത്.
എന്നാല്‍ കോഹ്ലി അത് നിഷേധിക്കുകയും കാര്‍ത്തിക്കിനോട് ബാറ്റിങ് തുടരാനും നിര്‍ദേശിച്ചു. ബാറ്റിങ് തുടര്‍ന്ന കാര്‍ത്തിക് റബാഡയുടെ ഓവറില്‍ 18 റണ്‍സാണ് അടിച്ചു കൂട്ടിയത്. കോഹ്ലിയും കാര്‍ത്തിക്കും ചേര്‍ന്ന് അവസാന പന്തില്‍ 28 റണ്‍സാണ് നേടിയത്.
രണ്ടാം ട്വന്റി 20 ക്ക് മുന്‍പ് കാര്‍ത്തിക്കിന് ഇന്ത്യയുടെ മത്സരങ്ങളില്‍ കാര്യമായി ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. കാര്‍ത്തിക്കിന് ക്രീസില്‍ കൂടുതല്‍ സമയം ലഭിക്കാന്‍ അവസരമൊരുക്കമെന്ന് നായകന്‍ രോഹിത് ശര്‍മ നേരത്തെ വ്യക്താക്കിയിരുന്നു.
കാര്‍ത്തിക് ഏഴ് പന്തില്‍ 17 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ സ്കോര്‍ 237-ലെത്തിക്കുന്നതില്‍ താരത്തിന്റെ പ്രകടനം നിര്‍ണായകമായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 221 റണ്‍സെടുക്കാനെ സാധിച്ചൊള്ളു.
ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി. ഇതാദ്യമായാണ് ട്വന്റി 20 യില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം മണ്ണില്‍ പരമ്പര നേടുന്നത്. മൂന്നാം ട്വന്റി 20 ചൊവ്വാഴ്ച ഇന്‍ഡോറില്‍ വച്ചാണ്.