scorecardresearch
Latest News

ബാബറിന് കൈകൊടുത്തും റഷിദ് ഖാനോട് കുശലം പറഞ്ഞും കോഹ്ലി; വീഡിയോ

ഏഷ്യ കപ്പില്‍ വിരാട് കോഹ്ലിയും മികച്ച ഇന്നിങ്സിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം

ബാബറിന് കൈകൊടുത്തും റഷിദ് ഖാനോട് കുശലം പറഞ്ഞും കോഹ്ലി; വീഡിയോ

ന്യൂഡല്‍ഹി: ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 28 നാണ് മത്സരം. ഇന്ത്യന്‍ താരങ്ങള്‍ ഇതിനോടകം തന്നെ യുഎഇയില്‍ എത്തി ആദ്യ ഘട്ട പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ ടീമുകളിലെ താരങ്ങളുമായി രോഹിത് ശര്‍മയും സംഘവും സമയം ചിലവഴിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബിസിസിഐ. ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്ലി, യുസുവേന്ദ്ര ചഹല്‍ എന്നിവര്‍ അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്‍, മുഹമ്മദ് നബി എന്നിവരുമായി സംസാരിക്കുന്നുതും വീഡിയോയില്‍ കാണാം.

എന്നാല്‍ ആരാധകര്‍ ആഘോഷമാക്കുന്നത് കോഹ്ലിയും പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമും തമ്മിലുള്ള കൂടിക്കാഴ്ചയാണ്. ബാബറിനെ കണ്ടയുടന്‍ തന്നെ കോഹ്ലി അടുത്ത് ചെന്ന് സംസാരിക്കുന്നതും ഹസ്തദാനം ചെയ്യുന്നതും കാണാം.

മൂന്ന് വര്‍ഷമായി ഒരു ഫോര്‍മാറ്റില്‍ പോലും സെഞ്ചുറി നേടാന്‍ കഴിയാത്ത കോഹ്ലി വിമര്‍ശനങ്ങള്‍ക്ക് വിധേയമായപ്പോള്‍ പിന്തുണയുമായി ബാബര്‍ എത്തിയിരുന്നു. ഈ സമയവും കടന്നു പോകും, കരുത്തോടെ ഇരിക്കുക എന്നാണ് ബാബര്‍ ട്വിറ്ററില്‍ കുറിച്ചത്.

ബാബറിന്റെ ട്വീറ്റിന് കോഹ്ലി നന്ദിയറിയിക്കുകയും ചെയ്തിരുന്നു. ഒപ്പം ആശംസകളും താരം നേര്‍ന്നു.

2021 ട്വന്റി 20 ലോകകപ്പിലായിരുന്നു ഇതിന് മുന്‍പ് ഇന്ത്യ-പാക് പോരാട്ടം നടന്നത്. അന്ന് വിരാട് കോഹ്ലിയേയും സംഘത്തിനേയും ബാബറും കൂട്ടരും അനായാസം പരാജയപ്പെടുത്തിയിരുന്നു. പത്ത് വിക്കറ്റിനായിരുന്നു ജയം. മത്സരശേഷം ബാബറിനേയും പാക്കിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാനെയും കോഹ്ലി അഭിനന്ദിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Virat kohli catches up with babar azam and rashid khan video