scorecardresearch
Latest News

സമ്മര്‍ദ്ദ സാഹചര്യത്തിലൂടെ കടന്നുപോകാന്‍ വിരാട് കോഹ്ലിയുടെ സാന്നിധ്യം സഹായിക്കും: റിഷഭ് പന്ത്

കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മത്സരത്തില്‍ കോഹ്ലിയും പന്തും ചേര്‍ന്ന് 53 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു

സമ്മര്‍ദ്ദ സാഹചര്യത്തിലൂടെ കടന്നുപോകാന്‍ വിരാട് കോഹ്ലിയുടെ സാന്നിധ്യം സഹായിക്കും: റിഷഭ് പന്ത്

സമ്മര്‍ദ സാഹചര്യങ്ങളെ മറികടക്കാന്‍ വിരാട് കോഹ്ലിയുടെ പരിചയസമ്പത്ത് സഹായിക്കാറുണ്ടെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്.

“ക്രിക്കറ്റ് ജീവിതത്തില്‍ മുന്നോട്ട് പോകുമ്പോള്‍ ഉപകരിക്കുന്ന തരത്തില്‍, സാഹചര്യങ്ങളെ എങ്ങനെ മറികടക്കാമെന്ന് കോഹ്ലിക്ക് പഠിപ്പിച്ച് നല്‍കാന്‍ സാധിക്കും,” പന്തിനെ ഉദ്ധരിച്ചുകൊണ്ട് ട്വന്റി 20 ലോകകപ്പിന്റെ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

“ബാറ്റിങ്ങില്‍ ഒരുപാട് പരിചയസമ്പത്തുള്ള ഒരു താരം ഒപ്പമുള്ളത് എപ്പോഴും നല്ലതാണ്. കാരണം അവര്‍ക്ക് സമ്മര്‍ദ്ദ സാഹചര്യങ്ങളിലൂടെ എങ്ങനെ ടീമിനെ നയിക്കാമെന്നതില്‍ കൃത്യമായ ബോധ്യമുണ്ടാകും,” പന്ത് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ മത്സരത്തില്‍ കോഹ്ലിയും പന്തും ചേര്‍ന്ന് 53 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 39 റണ്‍സായിരുന്നു മത്സരത്തില്‍ പന്തിന്റെ സംഭാവന.

“ഹസന്‍ അലിയുടെ ഓവറില്‍ രണ്ട് സിക്സുകള്‍ പായിച്ചത് ഞാന്‍ ഓര്‍ക്കുന്നു. തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടമായതിനാല്‍ റണ്‍ റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ഞാനും കോഹ്ലിയും,” പന്ത് വിശദമാക്കി.

“മത്സരത്തെ ചുറ്റിപ്പറ്റി ഒരുപാട് ആവേശം നിലനില്‍ക്കുന്നതിനാല്‍ പാക്കിസ്ഥാനെതിരായ പോരാട്ടം എപ്പോഴും സ്പെഷ്യലാണ്. ആരാധകര്‍ക്ക് മാത്രമല്ല ഞങ്ങള്‍ക്കും പ്രത്യേകയുള്ള മത്സരമാണിത്. നമ്മള്‍ റണ്‍സ് നേടുമ്പോഴും ക്യാച്ചെടുക്കുമ്പോഴുമെല്ലാം ആരാധകര്‍ ആര്‍പ്പു വിളിക്കുന്നുണ്ടാകും, രോമാഞ്ചം തരുന്ന നിമിഷങ്ങളാണതൊക്കെ,” പന്ത് പറഞ്ഞു.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Virat kohli can teach you how to go through pressure situations says pant