Latest News

ഈ ഐപിഎല്ലിന് ശേഷം റോയൽ ചലഞ്ചേഴ്സ് കാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കുമെന്ന് വിരാട് കോഹ്‌ലി

“ആർസിബിയുടെ ക്യാപ്റ്റനെന്ന നിലയിൽ ഇത് എന്റെ അവസാന ഐപിഎൽ ആയിരിക്കും,” കോഹ്ലി പറഞ്ഞു

virat kohli, kohli, kohli rcb, rcb, royal challengers bangalore, kohli ipl, kohli ipl 2021, ipl, ipl 2021, cricket news, വിരാട് കോഹ്ലി, കോഹ്ലി, ആർസിബി, റോയൽ ചലഞ്ചേഴ്സ്, ie malayalam

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിലെ സീസണിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർസിബി) ക്യാപ്റ്റൻ സ്ഥാനം രാജി വയ്ക്കുമെന്ന് വിരാട് കോഹ്ലി.

“ആർസിബിയുടെ ക്യാപ്റ്റനെന്ന നിലയിൽ ഇത് എന്റെ അവസാന ഐപിഎൽ ആയിരിക്കും. എന്റെ അവസാന ഐപിഎൽ ഗെയിം കളിക്കുന്നതുവരെ ഞാൻ ഒരു ആർസിബി കളിക്കാരനായി തുടരും. എന്നിൽ വിശ്വസിക്കുകയും എന്നെ പിന്തുണയ്ക്കുകയും ചെയ്ത എല്ലാ ആർസിബി ആരാധകർക്കും ഞാൻ നന്ദി പറയുന്നു, ”ആർസിബി പുറത്തിറക്കിയ വീഡിയോയിൽ അദ്ദേഹം പറഞ്ഞു.

അടുത്ത മാസം നടക്കുന്ന ഐസിസി ടി 20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി 20 ക്യാപ്റ്റൻ സ്ഥാനം രാജിവെക്കുമെന്ന് കോഹ്ലി വ്യാഴാഴ്ച നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Read More: ലോകകപ്പിന് ശേഷം ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോഹ്ലി

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Virat kohli announced step down from rcb captaincy after ipl 2021

The moderation of comments is automated and not cleared manually by malayalam.indianexpress.com