‘ഇതാണ് ഞങ്ങള്‍ക്കറിയാവുന്ന രോഹിത്’; അപ്പര്‍ കട്ടില്‍ വാചാലരായി ഗവാസ്കറും മഞ്ജരേക്കറും

156 പന്തുകളില്‍ നിന്ന് 59 റണ്‍സെടുത്താണ് രോഹിത് പുറത്തായത്

Cricket, Rohit Sharma, India vs England
Photo: Facebook/ Indian Cricket Team

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ഏകദിന ക്രിക്കറ്റിലെ രോഹിത് ശര്‍മയെ പലപ്പോഴും കാണാന്‍ സാധിച്ചിരുന്നു. പ്രതിരോധത്തിനപ്പുറം അനായാസമായായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ ഒഴുകിയത്. ഒലി റോബിന്‍സണിന്റെ പന്തില്‍ സ്ലിപ്പിന് മുകളിലൂടെ നേടിയ അപ്പര്‍ കട്ടില്‍ വാചാലായിരിക്കുകയാണ് മുന്‍ താരങ്ങളായ സുനില്‍ ഗവാസ്ക്കറും, സഞ്ജയ് മഞ്ജരേക്കറും.

16-ാം ഓവറിലായിരുന്നു രോഹിതിന്റെ അപ്പര്‍ കട്ട് സിക്സ്. ഷോര്‍ട്ട് ബോള്‍ നേരിടുന്നതില്‍ ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് രോഹിത്. എന്നാല്‍ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് തവണയാണ് ഷോര്‍ട്ട് ബോളില്‍ രോഹിതിന് പിഴച്ചത്. എന്നാല്‍ ഇത്തവണ താരം മികവ് കാട്ടി. അനായാസമായിരുന്നു റോബിന്‍സണിന്റെ ഷോട്ട് ബോള്‍ താരം ഗ്യാലറിയില്‍ എത്തിച്ചത്.

“ഈ രോഹിത് ശര്‍മയെയാണ് ഞങ്ങള്‍ക്കറിയാവുന്നത്”, ഷോട്ടിന് പിന്നാലെ മഞ്ജരേക്കറുടെ പ്രതികരണം. “അത് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ രോഹിതാണ്. ബൗണ്‍സിനൊപ്പം ശരീരവും ഉയര്‍ത്തിയിരിക്കുന്നു. ഉറച്ച തിരുമാനത്തോടെ എടുത്ത സുരക്ഷിതമായ ഷോട്ട്,” ഗവാസ്കര്‍ വാചാലനായി.

കളിയില്‍ 156 പന്തുകളില്‍ നിന്ന് 59 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. റോബിന്‍‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. ഏഴ് ബൗണ്ടറികളും ഒരു സിക്സും അടങ്ങിയതായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ ഇന്നിങ്സ്. പരമ്പരയിലെ രോഹിതിന്റെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്.

Also Read: ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുനൈറ്റഡിൽ; സ്ഥിരീകരിച്ച് ക്ലബ്ബ് അധികൃതർ

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Thats the rohit we know gavaskar and manjrekar on upper cut

Next Story
India vs England 3rd Test, Day 3: ലീഡ്സില്‍ പൊരുതാനുറച്ച് ഇന്ത്യ; മൂന്നാം ദിനം നിര്‍ണായകംIndian cricket Team, Virat kohli
The moderation of comments is automated and not cleared manually by malayalam.indianexpress.com