scorecardresearch
Latest News

ട്വന്റി 20 ലോകകപ്പ്: വിജയം തുടരാന്‍ ഇന്ത്യ, ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ

ബാറ്റിങ്ങിലും ബോളിങ്ങിലും ഇരുടീമുകളും ടൂര്‍ണമെന്റില്‍ മികവ് പുറത്തെടുത്തിട്ടുണ്ട്. ഇന്ത്യയുടെ പ്രതീക്ഷകള്‍ ഫോമിലുള്ള വീരാട് കോഹ്ലിക്ക് മുകളിലായിരിക്കും

ട്വന്റി 20 ലോകകപ്പ്: വിജയം തുടരാന്‍ ഇന്ത്യ, ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ
Photo: Facebook/ Indian Cricket Team

മെല്‍ബണ്‍: ചിരവൈരികളായ പാക്കിസ്ഥാനെതിരെ ആവേശ ജയം, നെതര്‍ലന്‍ഡ്സിനെ മറികടന്നത് അനായാസവും. മൂന്നാം ജയം തേടി ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഇന്നിറങ്ങും. ഉജ്വല ഫോമിലുള്ള ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ജയിക്കുന്ന ടീമിന് സെമി ഫൈനലിലേക്കുള്ള കടമ്പ എളുപ്പമാകും.

ബാറ്റിങ്ങിലും ബോളിങ്ങിലും ഇരുടീമുകളും ടൂര്‍ണമെന്റില്‍ മികവ് പുറത്തെടുത്തിട്ടുണ്ട്. ഇന്ത്യയുടെ പ്രതീക്ഷകള്‍ ഫോമിലുള്ള വീരാട് കോഹ്ലിക്ക് മുകളിലായിരിക്കും. പാക്കിസ്ഥാനും (82) നെതര്‍ലന്‍ഡ്സിനും (62) എതിരെ കോഹ്ലി പുറത്താകാതെയാണ് അര്‍ധസെഞ്ചുറി നേടിയത്. ടീമിലെ വിജയത്തിലേക്ക് നയിക്കുന്നതില്‍ കോഹ്ലിയുടെ സംഭവാന നിര്‍ണായകമായിരുന്നു.

നെതര്‍ലന്‍ഡ്സിനെതിരെ അര്‍ധശതകം കുറിച്ച നായകന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ചേരുമ്പോള്‍ ബാറ്റിങ് നിര കൂടുതല്‍ ശക്തമാകുന്നു. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയും തിളങ്ങിയിട്ടുണ്ട്. ബാറ്റിങ്ങിലെ ഏക ആശങ്ക ഓപ്പണര്‍ കെഎല്‍ രാഹുലിന്റെ ഫോമാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് 13 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം.

ബോളിങ്ങിലേക്കെത്തിയാല്‍ ഇന്ത്യ സ‍ജ്ജമാണ്. ഇരുമത്സരങ്ങളിലുമായി എല്ലാവരും രണ്ട് വിക്കറ്റെങ്കിലും നേടിയിട്ടുണ്ട്. ജസ്പ്രിത് ബുംറയുടെ അഭാവത്തെ മറികടക്കുന്നതാണ് ബോളര്‍മാരും പ്രകടനം. ന്യൂബോളില്‍ അര്‍ഷദീപ് സിങ്ങും ഭുവനേശ്വര്‍ കുമാറും പ്രതീക്ഷക്കൊത്ത് ഉയരുന്നുണ്ടെന്നത് നായകന്‍ രോഹിതിന് ആശ്വാസം പകരുന്നതാണ്.

കരുത്തരായ ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടുമ്പോള്‍ ഇന്ത്യ എല്ലാ വിഭാഗത്തിലും മികവ് പുറത്തെടുക്കേണ്ടി വരും. ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞതിന് ശേഷമാണ് ദക്ഷിണാഫ്രിക്ക വരുന്നത്. ക്വിന്റണ്‍ ഡി കോക്ക്, റിലി റൂസോ എന്നിവരുടെ പ്രകടനമായിരുന്നു ബംഗ്ലാദേശിനെതിരെ നിര്‍ണായകമായത്. ഡി കോക്ക് അര്‍ധ സെഞ്ചുറിയും റൂസോ സെഞ്ചുറിയും നേടിയിരുന്നു.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: T20 world cup india to take south africa today