scorecardresearch
Latest News

T20 World Cup, Pakistan vs New Zealand: ന്യൂസിലന്‍ഡിനെതിരെ ഏഴ് വിക്കറ്റ് വിജയം, ഫൈനലില്‍ എതിരാളികളെ കാത്ത് പാക്കിസ്ഥാന്‍

സിഡ്നിയില്‍ നടക്കുന്ന മത്സരത്തില്‍ ഇരുടീമുകളും മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്

T20 World Cup, Pakistan vs New Zealand: ന്യൂസിലന്‍ഡിനെതിരെ ഏഴ് വിക്കറ്റ് വിജയം, ഫൈനലില്‍ എതിരാളികളെ കാത്ത് പാക്കിസ്ഥാന്‍

Pakistan vs New Zealand Live Cricket Score, T20 WC 2022, 1st Semi-Final: ടി20 ലോകകപ്പില്‍ ന്യുസിലന്‍ഡിനെ വീഴ്ത്തി ഫൈനലില്‍ പ്രവേശിച്ച് പാക്കിസ്ഥാന്‍. ഏഴ് വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്റെ വിജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ മറികടന്നു.

43 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെയും 42 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസമിന്റെയും മികച്ച ഇന്നിങ്‌സുകളാണ് പാക്കിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്. ഇരുവരും ചേര്‍ന്ന് 105 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണുണ്ടാക്കിയത്. അവസാന ഓവറില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരിക്കെ ഷാന്‍ മസൂദാണ് വിജയറണ്‍ കുറിച്ചത്.

ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിനെ കുറഞ്ഞ സ്‌കോറില്‍ പാക്ക് ബോളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 152 റണ്‍സെടുത്തത്.

42 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത നായകന്‍ കെയ്ന്‍ വില്യംസണിന്റെയും 34 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ ഡാരില്‍ മിച്ചലിന്റെയും ചെറുത്തു നില്‍പാണ് തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. ഒരു ഘട്ടത്തില്‍ 49 ന് മൂന്ന് എന്ന നിലയില്‍ നിന്ന് കിവീസിനെ വില്യംസണും മിച്ചലും ചേര്‍ന്ന് 117 എന്ന മാന്യമായ സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. 17 മത്തെ ഓവറില്‍ ഷഹീന്‍ അഫ്രീദിയുടെ പന്തിലാണ് വില്യംസണ്‍ പുറത്താകുന്നത്. പിന്നീടെത്തിയ ജെയിംസ് നീഷം 12 പന്തില്‍ നിന്ന് 16 റണ്‍സ് നേടി മിച്ചലിനൊപ്പം പുറത്താകാതെ നിന്നു.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: T20 world cup 2022 pakistan vs new zealand score updates

Best of Express