/indian-express-malayalam/media/media_files/uploads/2022/11/suryakumar-yadav-hits-sixes-even-off-good-deliveries-says-shahid-afridi-716065.jpg)
Photo: Facebook/ Indian Cricket Team
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി മുന്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രിദി. സിക്സറുകള്‍ പായിക്കുന്നതിന് സൂര്യകുമാറിന് സവിശേഷമായ കഴിവുണ്ടെന്ന് അഫ്രിദി അഭിപ്രായപ്പെട്ടു. ട്വന്റി 20 ലോകകപ്പില്‍ സിംബാബ്വെയ്ക്കെതിരെ 25 പന്തില്‍ 61 റണ്‍സ് നേടിയ സൂര്യയുടെ പ്രകടനത്തിന് ശേഷമായിരുന്നു അഫ്രിദിയുടെ വാക്കുകള്‍.
"250-ലധികം പ്രദേശിക മത്സരങ്ങള്‍ക്ക് ശേഷമാണ് സൂര്യകുമാര്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. തന്റെ കഴിവുകള്‍ അദ്ദേഹത്തിന് കൃത്യമായി അറിയാം. നല്ല പന്തുകളില്‍ പോലും അനായാസം സിക്സറുകള്‍ അടിക്കാന്‍ കഴിയും. സൂര്യയുടെ കളിക്ക് പിന്നില്‍ ഒരുപാട് പരിശ്രമമുണ്ട്," സമ ടിവിയോട് അഫ്രിദി വ്യക്തമാക്കി.
ടിവി പരിപാടിയിലെ അവതാരകന്‍ സൂര്യകുമാറിനേയും പാക്കിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാനെയും താരതമ്യം ചെയ്തും സംസാരിച്ചു. ഇരുവരുടേയും പക്കല്‍ വ്യത്യസ്തമായ ഷോട്ടുകള്‍ ഉണ്ടെന്നായിരുന്നു അവതാരകന്‍ ചൂണ്ടിക്കാണിച്ചത്.
“ഒരു ബാറ്ററെന്ന എന്ന നിലയിൽ, കളിയില്‍ സ്വാധീനമുള്ള ഘടകമാകാന്‍ നിങ്ങൾ നല്ല ഷോട്ടുകൾ വികസിപ്പിക്കേണ്ടതുണ്ട്. ഗ്രൗണ്ടിലുടനീളം സിക്‌സറുകൾ അടിക്കേണ്ട ഒരു ഫോർമാറ്റാണ് ടി20. നിങ്ങള്‍ക്ക് വ്യത്യസ്തമായ ഷോട്ടുകളുണ്ടെങ്കില്‍ അനായാസം റണ്‍സ് കണ്ടെത്താന്‍ കഴിയും, അഫ്രിദി കൂട്ടീച്ചേര്‍ത്തു.
ട്വന്റി 20 ലോകകപ്പില്‍ പാക്കിസ്ഥാനും ഇന്ത്യയും സെമിയില്‍ കടന്നിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെന്ന് തോന്നിച്ചിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡിനോട് വഴങ്ങിയ അപ്രതീക്ഷിത തോല്‍വിയാണ് പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ നിലനിര്‍ത്തിയത്. ഇന്നലെ ബംഗ്ലാദേശിനെ ആധികാരികമായി കീഴടക്കിയായിരുന്നു അവസാന നാലില്‍ പാക്കിസ്ഥാന്‍ ഇടം പിടിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us