scorecardresearch

‘ഞാനും ബ്രാഹ്മണനാണ്, തമിഴ്നാടിന്റ സംസ്കാരം ഇഷ്ടപ്പെടുന്നു’; റെയ്നയുടെ പ്രസ്താവനയില്‍ ട്രോള്‍ മഴ

തമിഴ്നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ കമന്ററി പറയുന്നതിനിടെയാണ് റെയ്നയുടെ പ്രസ്താവന

Suresh Raina

ചെന്നൈ: താനൊരു ബ്രാഹ്മണനായതുകൊണ്ട് തമിഴ്നാട്ടിലെ സംസ്കാരം ഇഷ്ടപ്പെടുന്നായി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. തമിഴ്നാട് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തില്‍ കമന്ററി പറയുന്നതിനിടെയാണ് റെയ്നയുടെ പ്രസ്താവന. എന്നാല്‍ ബ്രാഹ്മണന്‍ കമന്ററിയില്‍ താരത്തെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.

ലൈക്ക കോവയ് കിങ്സും സേലം സ്പാര്‍ടാന്‍സും തമ്മിലായിരുന്നു പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരം. ദക്ഷിണേന്ത്യന്‍ സംസ്കാരത്തെ എങ്ങനെ സ്വീകരിക്കുന്നുവെന്ന് മത്സരത്തിനിടെ കമന്റേറ്റര്‍ റെയ്നയോട് ചോദിക്കുകയായിരുന്നു. വര്‍ഷങ്ങളായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമാണ് റെയ്ന തമിഴ്നാട് സ്റ്റൈലില്‍ വസ്ത്രം ധരിച്ച് പൊതു പരിപാടികളില്‍ എത്തിയിട്ടുണ്ട്.

“ഞാനും ബ്രാഹ്മണനാണ്, 2004 മുതല്‍ ചെന്നൈക്കായി കളിക്കുന്നു. ഞാന്‍ ഇവിടുത്തെ സംസ്കാരം ഇഷ്ടപ്പെടുന്നു. സഹതാരങ്ങളെ എല്ലാം എനിക്കിഷ്ടമാണ്. അനിരുദ്ധ് ശ്രീകാന്ത്, സുബ്രമണ്യന്‍ ബദ്രിനാഥ്, ലക്ഷ്മിപതി ബാലാജി എന്നിവരുടേ കൂടെ ഞാന്‍ കളിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഒരുപാട് നല്ല കാര്യങ്ങള്‍ പഠിക്കാനായി. ചെന്നൈ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു. കൂടുതല്‍ മത്സരങ്ങള്‍ ഇനിയും കളിക്കാനാകുമെന്നാണ് പ്രതീക്ഷ,” റെയ്ന മറുപടിയായി പറഞ്ഞു.

34 കാരനായ റെയ്ന 2020 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

Also Read: സ്കൂൾ ടീമിനെതിരെ യൂണിവേഴ്സിറ്റി ടീം: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തെക്കുറിച്ച് റമീസ് രാജ

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Suresh raina called out for brahmin comment during tnpl