ബിഗ് ബാഷ് ലീഗില്‍ (ബിബിഎല്‍) ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ട്വന്റി 20 ലീഗില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ സിഡ്നി സിക്സേഴ്സിനായി സെഞ്ചുറിയും നേടി. എന്നാല്‍ ഇന്ന് ഹോബാര്‍ട്ട് ഹറിക്കെയിന്സിനെതിരെ മറ്റൊരു റെക്കോര്‍ഡും താരം കുറിച്ചു. ഒരു ബോളില്‍ 16 റണ്‍സാണ് സ്മിത്ത് ടീമിന് നേടിക്കൊടുത്തത്.
മത്സരത്തിന്റെ രണ്ടാം ഓവറിലായിരുന്നു റെക്കോര്‍ഡ് പിറന്നത്. ജോയല്‍ പാരിസായിരുന്നു സ്മിത്തിനെതിരെ പന്തെറിഞ്ഞത്. ഓവറിലെ മൂന്നാം പന്ത് സ്മിത്ത് സിക്സ് പറത്തി. പാരിസ് ഓവര്‍സ്റ്റെപ്പ് ചെയ്തതോടെ അമ്പയര്‍ നോ ബോളും തുടര്‍ന്ന് ഫ്രീ ഹിറ്റും വിധിച്ചു.
പാരീസിന്റെ കഷ്ടകാലം എന്ന് പറയാല്ലോ, അടുത്ത പന്ത് വൈഡായി, പന്ത് തടയാന്‍ ശ്രമിച്ച് വിക്കറ്റ് കീപ്പര്‍ പരാജയപ്പെട്ടു. പന്ത് ബൗണ്ടറി വര കടക്കുകയും സിഡ്നി സിക്സേഴ്സിന് അഞ്ച് റണ്‍സ് ലഭിച്ചു. വൈഡായതോടെ അടുത്ത പന്തിലും ഫ്രീ ഹിറ്റ് അവസരം തുടര്‍ന്നു. ഇത്തവണ പാരീസിന്റെ പന്തില്‍ സ്മിത്ത് ബൗണ്ടറി കടത്തി. അങ്ങനെ ഒരു ലീഗല്‍ ഡെലിവറിയില്‍ നിന്ന് 15 റണ്‍സ് പിറന്നു.
മത്സരത്തില്‍ 33 പന്തില്‍ നിന്ന് 66 റണ്‍സെടുത്ത സ്മിത്തിന്റെ കരുത്തില്‍ 181 റണ്‍സ് വിജയലക്ഷ്യമാണ് ഹറിക്കെയിന്സിനായി സിക്സേഴ്സ് ഒരുക്കിയത്. പടുകൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഹറിക്കെയിന്സിന്റെ പോരാട്ടം 156-ല്‍ അവസാനിക്കുകയും ചെയ്തു.