scorecardresearch

ധോണിയുടെ പരിചയസമ്പത്ത് ഇന്ത്യക്ക് ഗുണം ചെയ്യും; നിയമനത്തില്‍ ഗാംഗുലി

ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന ലോകകപ്പിന് ധോണിയെ ഉപദേശകനായി നിയമച്ചതിനെ ആശ്ചര്യത്തോടെയായിരുന്നു ക്രിക്കറ്റ് ലോകം നോക്കി കണ്ടത്

ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന ലോകകപ്പിന് ധോണിയെ ഉപദേശകനായി നിയമച്ചതിനെ ആശ്ചര്യത്തോടെയായിരുന്നു ക്രിക്കറ്റ് ലോകം നോക്കി കണ്ടത്

author-image
WebDesk
New Update
MS Dhoni, Sourav Gnaguly, Indian Cricket Team

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേശകനായി നിയമിച്ചതില്‍ പ്രതികരണവുമായി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യ (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി. ധോണിയുടെ പരിചയസമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യും അതിനാണ് അദ്ദേഹത്തെ നിയമിച്ചതെന്ന് ഗാംഗുലി പറഞ്ഞു.

Advertisment

ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന ലോകകപ്പിന് ധോണിയെ ഉപദേശകനായി നിയമച്ചതിനെ ആശ്ചര്യത്തോടെയായിരുന്നു ക്രിക്കറ്റ് ലോകം നോക്കി കണ്ടത്. ധോണിയുടെ നായകത്വത്തിലായിരുന്നു ഇന്ത്യ പ്രഥമ ട്വന്റി 20 ലോകകപ്പ് നേടിയത്. പിന്നീട് 2011 ല്‍ ലോകകപ്പ് നേടിയപ്പോഴും ടീമിന്റെ അമരത്ത് ധോണി തന്നെയായിരുന്നു.

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ഇന്നലെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് കാപ്റ്റൻ), കെ.എ.ൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹർ, രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ , ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരാണ് ടീമിലിടം നേടിയത്.

സ്റ്റാൻഡ്ബൈ പ്ലേയേഴ്സായി ശ്രേയസ് അയ്യർ, ഷാർദുൽ താക്കൂർ, ദീപക് ചഹാർ എന്നിവരാണ് പട്ടികയിലുള്ള. നീണ്ട ഇടവേളയ്ക്ക് ശേഷം അശ്വന്‍ ലിമിറ്റ് ഓവര്‍ ഫോര്‍മാറ്റിലേക്ക് എത്തിയെന്നതാണ് ടീം തിരഞ്ഞെടുപ്പിലെ പ്രത്യേകതകളില്‍ ഒന്ന്. ഒക്ടോബർ 24 ന് ദുബായിൽ പാകിസ്താനെതിരാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Advertisment

Also Read: ICC T20 World Cup 2021: ടി 20 ലോകകപ്പ്; ടീമുകൾ, ഗ്രുപ്പുകൾ, മത്സരക്രമം അറിയാം

Indian Cricket Team Ms Dhoni World Cup Sourav Ganguly Twenty 20

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: