scorecardresearch

തകര്‍ത്തടിച്ച് രോഹിതും രാഹുലും; രസംകൊല്ലിയായി മൈതാനത്ത് പാമ്പിന്റെ എന്‍ട്രി

ഏഴ് ഓവറില്‍ 68 റണ്‍സില്‍ ആതിഥേയര്‍ എത്തിനില്‍ക്കെയായിരുന്നു കളി അല്‍പ്പനേരം മുടങ്ങിയത്

ഏഴ് ഓവറില്‍ 68 റണ്‍സില്‍ ആതിഥേയര്‍ എത്തിനില്‍ക്കെയായിരുന്നു കളി അല്‍പ്പനേരം മുടങ്ങിയത്

author-image
Sports Desk
New Update
IND vs SA, Cricket

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രോഹിത് ശര്‍മയും കെഎല്‍ രാഹുലും ചേര്‍ന്ന് ഇന്ത്യയ്ക്ക് ഉജ്വല തുടക്കമായിരുന്നു. പവര്‍പ്ലെയില്‍ തന്നെ സ്കോര്‍ 57-ലെത്തി. ഏഴ് ഓവറില്‍ 68 റണ്‍സില്‍ ആതിഥേയര്‍ എത്തിനില്‍ക്കെയായിരുന്നു കളി അല്‍പ്പനേരം മുടങ്ങിയത്.

Advertisment

ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ക്വിന്റണ്‍ ഡി കോക്കും ആന്‍റിച്ച് നോര്‍കെയും മൈതാനത്തേക്ക് ചൂണ്ടിക്കാണിച്ച് രാഹുലിനോടും അമ്പയര്‍മാരോടും എന്തൊ കാര്യമായി പറയുന്നുണ്ടായിരുന്നു. അപ്പൊഴേക്കും ക്യാമറ കണ്ണുകള്‍ മൈതാനത്തെത്തി. കളിയുടെ രസം ഇല്ലാതാക്കാനായി കളത്തിലെത്തിയത് ഒരു പാമ്പായിരുന്നു.

ജീവഭയം ആണോ എന്നറിയില്ല, നോര്‍കെ പാമ്പിന്റെ വഴിയില്‍ നിന്ന് അല്‍പ്പം മാറി നിന്നു. അമ്പയര്‍മാരുടെ ഇടപെടലും അപ്പൊഴേക്കും വന്നു. ഉടന്‍ തന്നെ ഒരു ബക്കറ്റും വടിയുമായി ഗ്രൗണ്ട് സ്റ്റാഫ് ഓടിയെത്തി. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രശ്നം സോള്‍വാക്കി. താരങ്ങള്‍ കിട്ടിയ അവസരത്തില്‍ ഒരു ബ്രേക്കുമെടുത്തു.

പാമ്പുവന്നെങ്കിലും രാഹുലും രോഹിതും തകര്‍ത്തടിച്ചു. 55 പന്തില്‍ 96 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 37 പന്തില്‍ 43 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. ഏഴ് ഫോറും ഒരു സിക്സും ഇന്നിങ്സിലുള്‍പ്പെട്ടു. രാഹുല്‍ 28 പന്തില്‍ 57 റണ്‍സാണ് നേടിയത്. അഞ്ച് ഫോറും നാല് സിക്സുമാണ് രാഹുലിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

Advertisment

തകര്‍ത്തടിക്കല്‍ മാത്രമായിരുന്നില്ല ഒരുപിടി റെക്കോര്‍ഡുകളും ഇരുവരും സ്വന്തമാക്കി. ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ 50 റണ്‍സിലധികം ചേര്‍ക്കുന്ന കൂട്ടുകെട്ടായി മാറി. 15 തവണയാണ് ഇന്ത്യയ്ക്ക് രോഹിത്-രാഹുല്‍ സഖ്യം മികച്ച തുടക്കം നല്‍കിയത്. ഇന്ത്യയ്ക്കായി ട്വന്റി 20 ഏറ്റവുമധികം റണ്‍സ് നേടുന്ന ദ്വയവും ഇരുവരും തന്നെ.

South Africa Indian Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: