ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ് വനിതകളുടെ ഐപിഎല്‍. ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ വിദേശ കളിക്കാരും വനിത ഐപിഎല്‍ വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോള്‍ വിമന്‍ ടി20 ചലഞ്ചെന്ന പേരിലുള്ള ചെറിയ ടൂര്‍ണമെന്റാണ് ബിസിസിഐ സംഘടിപ്പിക്കുന്നത്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ ഭാഗത്ത് നിന്ന് വനിതാ ഐപിഎല്ലിന് ഈ വര്‍ഷം ആദ്യം പച്ചക്കൊടി ലഭിച്ചിരുന്നു. 2023 ല്‍ ഉണ്ടാകുമെന്നാണ് ഗാംഗുലി പറയുന്നത്.
എന്നാല്‍ വനിത ഐപിഎല്ലുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ സൂപ്പര്‍ താരം സ്മൃതി മന്ദാന പ്രതികരിച്ചിരിക്കുകയാണിപ്പോള്‍. വുമെന്‍സ് ഹണ്ട്രഡിലെ മത്സരത്തിന് ശേഷമായിരുന്നു താരത്തിന്റെ വാക്കുകള്‍. സ്മൃതിയുടെ പ്രകടനത്തിന്റെ മികവല്‍ ഓവല്‍ ഇൻവിന്‍സിബിള്‍സിനെ സതേണ്‍ ബ്രേവ് പരാജയപ്പെടുത്തി. 25 പന്തില്‍ 46 റണ്‍സാണ് ഇന്ത്യന്‍ ബാറ്റര്‍ നേടിയത്.
മത്സര ശേഷമായിരുന്നു സ്മൃതിയോട് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം വന്നത്. വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം വരാനിരിക്കെ ഇതേ ആവേശം നാട്ടിലും പ്രതീക്ഷിക്കാമോ എന്നായിരുന്നു ചോദ്യം.
പുഞ്ചിരിയോടെയായിരുന്നു താരം ചോദ്യത്തെ നേരിട്ടത്.
“എവിടെ കളിച്ചാലും ഏത് ഫോര്‍മാറ്റിലാണെങ്കിലും നാട്ടില്‍ വളരെ സ്വീകാര്യതയും ആവേശവും ഉണ്ടാകാറുണ്ട്. ഇന്ത്യക്കാരുടെ ക്രിക്കറ്റിനോടുള്ള സ്നേഹമാണ് കാരണം. ഏകദിനമായാലും ട്വന്റി 20 ആയാണും പിന്തുണയ്ക്കാനെത്തു. വനിതാ ഐപിഎല്ലും മികച്ചതായിരിക്കും,” താരം പറഞ്ഞു.
ഇപ്പോഴുള്ള ഐപിഎല്‍ ഫ്രാഞ്ചൈസികളും വനതി ഐപിഎല്ലിനോട് താത്പര്യം കാണിക്കുന്നുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. 2023 ല്‍ വനിത ഐപിഎല്‍ സാധ്യമാക്കാമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ബോര്‍ഡ്.