വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ അവസാന ഓവര്‍ ത്രില്ലറിലായിരുന്നു ഇന്ത്യ ജയം സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. 38.4 ഓവറില്‍ 205-5 എന്ന നിലയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ ഓള് റൗണ്ടര്‍ അക്സര്‍ പട്ടേല്‍ രക്ഷകനായി എത്തുകയായിരുന്നു.
35 പന്തില്‍ 64 റണ്‍സാണ് അക്സര്‍ നേടിയത്. അര്‍ധ സെഞ്ചുറികള്‍ നേടിയ സഞ്ജു സാംസണും ശ്രേയസ് അയ്യരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് മികച്ച തുടക്കം ലഭിച്ചിരുന്നെങ്കിലും വിചിത്രമായ രീതിയില്‍ പുറത്താവുകയായിരുന്നു.
കെയില്‍ മേയേഴ്സ് എറിഞ്ഞ പന്തിലായിരുന്നു ഗില്‍ മടങ്ങിയത്. മേയേഴ്സിന്റെ പന്തില്‍ ദില്‍ സ്കൂപ്പിന് ശ്രമിച്ചായിരുന്നു പുറത്താകല്‍. സ്കൂപ്പ് ശ്രമം പാളിപ്പോയെന്ന് മാത്രമല്ല, പന്ത് മേയേഴ്സിന്റെ കൈകളില്‍ തന്നെ എത്തുകയും ചെയ്തു.
വിഡിയോ കാണാം:
തുടക്കത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് ഷായ് ഹോപ്പിന്റെ സെഞ്ചുറി മികവിലാണ് കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. തന്റെ നൂറാം ഏകദിനത്തിനിറങ്ങിയ ഹോപ് 135 പന്തില്‍ 117 റണ്‍സാണ് നേടിയത്. 77 പന്തില്‍ 74 റണ്‍സുമായി നായകന് നിക്കോളാസ് പൂരാന് ഹോപ്പിന് മികച്ച പിന്തുണയാണ് നല്‍കിയത്.