scorecardresearch

‘എന്നെ ഞാന്‍ തന്നെ പുറത്താക്കും’; സ്റ്റമ്പ് അടിച്ച് തെറുപ്പിച്ച് ഷോയ്ബ് മാലിക്ക്

മത്സരം മൂന്ന് വിക്കറ്റിന് ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. സെഞ്ചുറി നേടിയ ജെയ്‌സണ്‍ റോയിയുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

shoaib malik, shoaib malik hit wicket, hit wicket videos, hit wicket cricket videos, hit wicket cricket, england vs pakistan, eng vs pak, pak vs eng, cricket news

ഇംഗ്ലണ്ടിനെിതരായ പരമ്പരയില്‍ പാക്കിസ്ഥാന്‍ തോല്‍വി സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ കണക്കില്‍ 3-0 എന്ന് കാണുമ്പോള്‍ തോന്നുന്നത് പോലെ അത്ര ദയനീയമല്ല പാക്കിസ്ഥാന്റെ സ്ഥിതി. എല്ലാ കളികളിലും പാക് ബാറ്റിങ് നിര നന്നായി കളിച്ചതാണ്. പക്ഷെ ഇംഗ്ലണ്ടിന്റെ അവിശ്വസനീയ ഫോമിന് മുന്നില്‍ തോല്‍ക്കുകയായിരുന്നു. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സീരീസ് എന്ന നിലയില്‍ രണ്ട് കൂട്ടര്‍ക്കും ഒരുപാട് നല്ല പ്രതീക്ഷകളും പരമ്പര നല്‍കുന്നുണ്ട്.

പ്രായം തളരാത്ത പോരാളിയാണ് പാക്കിസ്ഥാന് ഷൊയ്ബ് മാലിക്ക്. ടീമിലെ സീനിയര്‍ താരമാണെങ്കിലും യുവതാരങ്ങളേക്കാള്‍ മികച്ച രീതിയില്‍ മാലിക്ക് കളിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പരമ്പരയിലെ നാലം ഏകദിനത്തില്‍ 26 പന്തുകള്‍ മാത്രം ബാറ്റ് ചെയ്ത് 41 റണ്‍സാണ് മാലിക്ക് നേടിയത്. എന്നാല്‍ വെടിക്കെട്ട് ഇന്നിങ്‌സിനേക്കാള്‍ പുറത്തായ രീതിയിലായിരിക്കും ഈ മത്സരത്തില്‍ മാലിക്ക് ഓര്‍ക്കപ്പെടുക എന്നത് നിരാശാജനകമാണ്.

പാക്കിസ്ഥാനാണ് നോട്ടിങ്ഹാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്തത്. പാക് ഇന്നിങ്‌സ് 47-ാം ഓവറിലെത്തി നില്‍ക്കെ ഇംഗ്ലണ്ട് ബോളര്‍ എറിഞ്ഞ പന്ത് കട്ട് ചെയ്യുന്നതിനിടെയാണ് മാലിക്കിന് മണ്ടത്തരം പറ്റിയത്. ആവശ്യത്തില്‍ കൂടുതല്‍ പിന്നോട്ട് ഇറങ്ങിയ മാലിക്ക് പന്ത് കട്ട് ചെയ്യുന്നതിന് പകരം സ്വന്തം സ്റ്റമ്പുകള്‍ തന്നെ അടിച്ചിടുകയായിരുന്നു. മൂന്ന് സ്റ്റമ്പുകളും മാലിക്ക് അടിച്ച് താഴെയിട്ടു. ഇതോടെ താരം പുറത്തായി.

ബാബര്‍ അസമിന്റെ സെഞ്ചുറിയുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സുമായാണ് പാക്കിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിച്ചത്. ബാബര്‍ 115 റണ്‍സ് നേടി. ഫഖര്‍ സാന്‍ 57 റണ്‍സും മുഹമ്മദ് ഹാഫിസ് 59 റണ്‍സും മികച്ച പിന്തുണ നല്‍കി. ഇംഗ്ലണ്ടിനായി ടോം കറന്‍ നാല് വിക്കറ്റ് നേടി. എന്നാല്‍ മത്സരം മൂന്ന് വിക്കറ്റിന് ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. സെഞ്ചുറി നേടിയ ജെയ്‌സണ്‍ റോയിയുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Shoaib malik rattles all three stumps in hit wicket dismissal

Best of Express