‘ഷമിക്ക് നാണമില്ല, ടിക് ടോക്കില്‍ കൂടുതലും പിന്തുടരുന്നത് യുവതികളെ’; ആക്ഷേപവുമായി ഹസിന്‍ ജഹാന്‍

“ഇയാള്‍ക്കൊരു മകളുണ്ട്. എന്നിട്ടും നാണമില്ല”

shami. ഷമി,muhammed shami, മുഹമ്മദ് ഷമി,hasin jahan,ഹസിന്‍ ജഹാന്‍, shami wife,ഷമി ഭാര്യ, tik tok,ടിക് ടോക്ക്, tik tok videos, shami tik tok, team india, ie malayalam,

മുംബൈ: കഴിഞ്ഞ ഏതാണ്ട് ഒരു വര്‍ഷമായി മിന്നും ഫോമിലാണ് മുഹമ്മദ് ഷമി കളിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ നേടിയ ഹാട്രിക്കോടെ ഇന്ത്യയുടെ ലോകകപ്പ് ഹീറോയായി മാറിയിരിക്കുകയാണ് ഷമി. ഈ സമയം ഷമിക്കെതിരെ ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ഷമി ടിക് ടോക്കില്‍ കൂടുതലും യുവതികളെയാണ് ഫോളോ ചെയ്യുന്നത് എന്നാണ് ഹസിന്റെ ആരോപണം. ഈയടുത്താണ് ഷമി ടിക് ടോക്കില്‍ അക്കൗണ്ട് എടുക്കുന്നത്. 97 അക്കൗണ്ടുകളാണ് താരം ഫോളോ ചെയ്യുന്നത്. ഇതില്‍ 90 പേരും സ്ത്രീകളാണെന്ന് ഹസിന്‍ പറയുന്നു. ഷമിക്ക് നാണമില്ലെന്നും ഹസിന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

”ഷമി ടിക് ടോക്കില്‍ ഫോളോ ചെയ്യുന്നത് 97 പേരെയാണ്. അതില്‍ 90 പേരും യുവതികളാണ്. ഇയാള്‍ക്കൊരു മകളുണ്ട്. എന്നിട്ടും നാണമില്ല” എന്നായിരുന്നു ഹസിന്റെ പോസ്റ്റ്. നേരത്തെ, ഷമിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയതിന് ഹസിന്‍ ജഹാനെ അമംറോഹ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

രാത്രി സഹാസ്പൂര്‍ അലി നഗറിലെ ഷമിയുടെ വീട്ടിലെത്തിയ ഹസിന്‍ ഷമിയുടെ മാതാപിതാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. പിന്നാലെ ഹസിന്‍ മുറിയില്‍ കയറി അകത്തു നിന്നും കുറ്റിയിട്ടു. ഹസിനൊപ്പം കുട്ടിയുമുണ്ടായിരുന്നു. ഹസിന്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ ഷമിയുടെ കുടുംബം പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തി രണ്ട് കൂട്ടരോടും സന്ധി സംഭാഷണം നടത്തിയെങ്കിലും ഹസിന്‍ പോകാന്‍ തയ്യാറായില്ല. ഇതോടെ പൊലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മർദിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും ഹസിന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഷമിയുടെ കുടുംബത്തിനെതിരേയും ഹസിന്‍ ആരോപണം ഉന്നയിച്ചിരുന്നു. സമീപ കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു ഷമിക്കെതിരായ കേസ്. താരത്തിന്റെ കരിയര്‍ തന്നെ അവസാനിച്ചെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഷമിക്കെതിരെ വാതുവയ്പ് ആരോപണവും ഹസിന്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് ബിസിസിഐ അന്വേഷിക്കുകയും താരത്തിന് ക്ലിന്‍ ചിറ്റ് നല്‍കുകയുമായിരുന്നു.

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Shami is shameless says wife hasin jahan272173

Next Story
ധോണിയെ ലോക ഒന്നാം നമ്പറായ കോഹ്‌ലിയോട് താരതമ്യം ചെയ്യുന്നതില്‍ എന്തര്‍ത്ഥം? : ഇന്ത്യന്‍ ബോളിങ് കോച്ച്ms dhoni, എം.എസ് ധോണി, trolls, social media, india vs afghanistan, ട്രോൾസ്, സോഷ്യൽ മീഡിയ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express