scorecardresearch
Latest News

രോഹിതും പിള്ളേരും രക്ഷപ്പെട്ടു, അല്ലാതെന്ത്; അഫ്രിദിയുടെ പരിക്കിന് പിന്നാലെ വഖാര്‍ യൂനിസ്

ഓഗസ്റ്റ് 28 ന് പാക്കിസ്ഥാനെ ഇന്ത്യ നേരിടാനിരിക്കെ വഖാറിന്റെ വാക്കുകള്‍ സൂപ്പര്‍ പോരാട്ടത്തിന് കൂടുതല്‍ ആവേശം നല്‍കുന്നതാണ്

രോഹിതും പിള്ളേരും രക്ഷപ്പെട്ടു, അല്ലാതെന്ത്; അഫ്രിദിയുടെ പരിക്കിന് പിന്നാലെ വഖാര്‍ യൂനിസ്

ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പേസ് ബോളര്‍ ഷഹീന്‍ ഷാ അഫ്രിദിക്ക് പരിക്കേറ്റത് ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്ക് ആശ്വാസമാകുമെന്ന് ഇതിഹാസ താരം വഖാര്‍ യൂനിസ്. ട്വിറ്ററിലൂടെയാണ് മുന്‍ പാക് താരത്തിന്റെ പ്രതികരണം.

“ഷഹീനിന്റെ പരിക്ക് ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് ആശ്വാസമാകും. അവനെ ഏഷ്യ കപ്പില്‍ കാണാനാകില്ല എന്നതില്‍ ദുഖമുണ്ട്. വേഗം സുഖം പ്രാപിച്ച് വരൂ,” വഖാര്‍ കുറിച്ചു.

ഓഗസ്റ്റ് 28 ന് പാക്കിസ്ഥാനെ ഇന്ത്യ നേരിടാനിരിക്കെ വഖാറിന്റെ വാക്കുകള്‍ സൂപ്പര്‍ പോരാട്ടത്തിന് കൂടുതല്‍ ആവേശം നല്‍കുന്നതാണ്.

താരത്തിന്റെ അസാന്നിധ്യം പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. നാല് മുതല്‍ ആറ് ആഴ്ചകള്‍ വരെയാണ് അഫ്രിദിക്ക് നല്‍കിയിരിക്കുന്ന വിശ്രമകാലയളവ്. ശ്രിലങ്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് അഫ്രിദിക്ക് പരിക്കേറ്റത്.

താരം ഏഷ്യ കപ്പിനുണ്ടാകില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയും അഫ്രിദിക്ക് നഷ്ടമാകും. ഏഴ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 2022 ട്വന്റി 20 ലോകകപ്പിന് ഇടം കയ്യന്‍ പേസ് ബോളര്‍ക്ക് കളിക്കാനാകുമെന്നാണ് പ്രതീക്ഷ.

2021 ട്വന്റി 20 ലോകകപ്പില്‍ 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയതിന് ശേഷം ആദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്നത്. അഫ്രിദിയുടെ ബോളിങ് പ്രകടനമായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്ത്. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി എന്നീ മൂന്ന് വമ്പന്‍ താരങ്ങളെയാണ് അഫ്രിദി മടക്കിയത്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Shaheen afridis injury is a big relief for indian batsmen says waqar younis