scorecardresearch

Latest News

‘നായകന്‍ മീണ്ടും വരാ..’; വൈറലായി സഞ്ജുവിന്റെ പരിശീലന വിഡീയോ

സഞ്ജുവിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ക്കൊപ്പമാണ് വിക്രത്തിലെ ഗാനം ചേര്‍ത്തിരിക്കുന്നത്

Sanju Samson, Viral Video

മലയാളികള്‍ സ്വകാര്യ അഹങ്കാരമായി കൊണ്ടു നടക്കുന്ന ചിലരുണ്ട്, അതിലൊരാളാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് എന്ന ഐപിഎല്‍ ടീമിനെ ഫൈനല്‍ വരെ എത്തിച്ച പടത്തലവന്‍. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലമുണ്ടായിട്ടും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇടം നേടിയിരിക്കുകയാണ് സഞ്ജു. ജൂണ്‍ 26, 28 തീയതികളിലാണ് മത്സരം. ഐപിഎല്ലിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം സഞ്ജു ഇന്നാണ് പരിശീലനത്തിനായി കളത്തിലെത്തിയത്. സഞ്ജുവിന്റെ പരിശീലനത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്.

കറുത്ത സ്ലീവ്ലെസ് ടീ ഷര്‍ട്ട് ധരിച്ചെത്തിയ സഞ്ജുവിന്റെ പരിശീലന ദൃശ്യങ്ങള്‍ക്കൊപ്പം ‘വിക്രം’ എന്ന ചിത്രത്തിലെ ‘നായകന്‍ മീണ്ടും വരാ..’ എന്ന ഗാനവും ചേര്‍ത്തിട്ടുണ്ട്. ഷോര്‍ട്ട് ബോളുകളും, ലെങ്ത് ബോളുകളും പ്രഹരിക്കുന്ന സഞ്ജുവിനെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഒപ്പം ഗാനവും കൂടി ചേരുമ്പോള്‍ വീഡിയൊ രസകരമാകുന്നു.

Also Read: സഞ്ജു തിരിച്ചെത്തി, ഹാര്‍ദിക് നയിക്കും; അയര്‍ലന്‍‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Sanju samsons practice video with vikram title track went viral