/indian-express-malayalam/media/media_files/uploads/2022/11/sanju-samson-launches-no-look-sixes-during-practice-video-720288.jpg)
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കായുള്ള അവസാനവട്ട തയാറെടുപ്പിലാണ് ഇന്ത്യയുടെ യുവനിര. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി എന്നീ മുതിര്‍ന്ന താരങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
മത്സരത്തിനായി ഒരുങ്ങുന്ന ഹാര്‍ദിക്ക് പാണ്ഡ്യ, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍, ദീപക്ക് ഹൂഡ എന്നിവരുടെ നെറ്റ് സെഷന്‍ വീഡിയോയും ബിസിസിഐ പങ്കുവച്ചിട്ടുണ്ട്. വമ്പനടികള്‍ക്ക് ശ്രമിക്കുന്ന താരങ്ങളെയാണ് ദൃശ്യങ്ങളില്‍ കാണാനായി കഴിയുന്നത്.
ഏതൊരു ക്രിക്കറ്റ് ആരാധകനേയും വിസ്മയിപ്പിക്കുന്ന ഷോട്ടുകള്‍ വന്നത് സഞ്ജു സാംസണിന്റേയും ശ്രേയസ് അയ്യരുടേയും ബാറ്റില്‍ നിന്നായിരുന്നു. ഇരുവരുടേയും 'നോ ലുക്ക്' സിക്സറുകളായിരുന്നു പരിശീലനത്തിനിടയിലെ ഹൈലൈറ്റ്.
വീഡിയോയില്‍ ശ്രേയസ് ഒരു തവണ 'നൊ ലൂക്ക്' സിക്സ് അടിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ സഞ്ജും രണ്ട് തവണ ഷോട്ട് പരീക്ഷിച്ചു. ഒന്ന് സ്ക്വയര്‍ ലെഗിന് മുകളിലൂടെയും മറ്റൊന്ന് ലോങ് ലെഗിന് മീതെയുമായിരുന്നു.
TICK..TICK..BOOM 💥💥
— BCCI (@BCCI) November 17, 2022
All charged up for the #NZvIND T20I series opener#TeamIndia 🇮🇳 pic.twitter.com/AsNSTeMqq8
സഞ്ജുവിന്റെ ഷോട്ടിനെ പുകഴ്ത്തുന്ന ഇന്ത്യന്‍ താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റേയും ശബ്ദവും വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും. ട്വന്റി 20 ലോകകപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇന്ത്യ ബാറ്റിങ്ങില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്ന സൂചനയാണ് വീഡിയോയില്‍ നിന്ന് ലഭിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us