ന്യൂഡല്‍ഹി: സിംബാവയ്ക്കെതിരായ ഏകദനി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാന് നയിക്കും. ഫോം വീണ്ടെടുക്കുന്നതിനായി വിരാട് കോഹ്ലിയെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും താരത്തിന് വിശ്രമം അനുവദിച്ചു.
പരിക്ക് മൂലം ഏറെ നാളായി ടീമിന് പുറത്ത് നില്‍ക്കേണ്ടി വന്ന ദീപക് ചഹര്‍ മടങ്ങിയെത്തി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്ക് ഓഗസ്റ്റ് 18 ന് തുടക്കമാകും. മലയാളി താരം സഞ്ജു സാംസണ് സ്ഥാനം നിലനിര്‍ത്തി. രോഹിത് ശര്‍മ, ജസ്പ്രിത് ബുംറ, റിഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ താരങ്ങള്‍ക്കും വിശ്രമം നല്കി.
ഇന്ത്യന്‍ ടീം: ശിഖർ ധവാൻ (ക്യാപ്റ്റൻ), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, അവേഷ് ഖാൻ, പ്രസീദ് ഖാൻ കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹർ.