ഇന്ത്യന്‍ ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ച് കാലമായി സ്ഥിര സാന്നിധ്യമാണ് മലയാളി കൂടിയായ സഞ്ജു സാംസണ്‍. കളിക്കാന്‍ ലഭിക്കുന്നത് ചരുങ്ങിയ അവസരങ്ങളാണെങ്കിലും പോലും ടീമില്‍ ഇടം നേടാന്‍ വലം കയ്യന്‍ ബാറ്റര്‍ക്ക് സാധിക്കുന്നുണ്ട്.
എന്നാല്‍ ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരുക്ക് പറ്റിയതിനെ തുടര്‍ന്ന് സഞ്ജു ഏറെ നാളായി സഞ്ജു കളത്തിന് പുറത്താണ്. പക്ഷെ ശാരീരിക ക്ഷമത വീണ്ടെടുത്ത് തിരിച്ചു വരവിന് താന്‍ തയാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.
പരിശീലനത്തിലേര്‍പ്പെടുന്ന വീഡിയൊ സഞ്ജു തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. അനായാസം സിക്സറുകള്‍ പായിക്കുന്ന സഞ്ജുവിനെയാണ് വീഡിയൊയില്‍ കാണാന്‍ സാധിക്കുന്നത്. സഞ്ജു ഇന്ത്യന്‍ ടീമില്‍ എന്നെത്തുമെന്ന ചോദ്യം ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് ഇനി സഞ്ജുവിനെ പരിഗണിക്കാനുള്ള സാധ്യത. ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫിക്ക് ശേഷം മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനുള്ള സാധ്യതയുള്ളതിനാല്‍ സഞ്ജുവിന് വഴി ഒരുങ്ങിയേക്കും.
ഓസ്ട്രേലിയന്‍ പരമ്പരയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ ഐപിഎല്‍ വരെ കാത്തിരിക്കേണ്ടി വരും സഞ്ജുവിന്. ഐപിഎല്ലിലെ മികച്ച പ്രകടനം നടത്താനായാല്‍ സഞ്ജുവിന് വീണ്ടും ദേശിയ ടീമിലേക്ക് എത്താം. പ്രത്യേകിച്ചും ഏകദിന ലോകകപ്പ് മുന്നിലുള്ള പശ്ചാത്തലത്തില്‍.