scorecardresearch
Latest News

ആദ്യം കേക്ക് മുറിക്കും, എന്നിട്ട് തിരികെടുത്തും, ഇത് സഞ്ജു സ്റ്റൈല്‍ ആഘോഷം; വീഡിയോ

തന്റെ 28-ാം ജന്മദിനം ആഘോഷിക്കുകയാണ് സഞ്ജു

ആദ്യം കേക്ക് മുറിക്കും, എന്നിട്ട് തിരികെടുത്തും, ഇത് സഞ്ജു സ്റ്റൈല്‍ ആഘോഷം; വീഡിയോ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ സ‌ഞ്ജു സാംസണ്‍ ഇന്ന് 28-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വ്യത്യസ്തമായ കേക്ക് മുറിക്കലുമായുള്ള സഞ്ജുവിന്റെ വീഡിയോയാണ് നെറ്റിസണ്‍സിനെ ചിരിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.

സാധാരണ ഗതിയില്‍ തിരി അണച്ചതിന് ശേഷമാണ് കേക്ക് മുറിക്കുന്നത്. എന്നാല്‍ സഞ്ജു ആദ്യം തന്നെ കേക്ക് മുറിച്ചെടുത്തു. പിന്നീടാണ് തിരി ഊതിക്കെടുത്തിയത്. സംഭവം മാറിപ്പോയത് മനസിലാക്കിയ സഞ്ജുവും ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഇത് സഞ്ജുവിന്റെ സ്റ്റൈലാണെന്നാണ് രാജസ്ഥാന്‍ വീഡിയോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍.

ഏതായാലും നായകന്റെ ജന്മദിനം ആഘോഷമാക്കുകയാണ് രാജസ്ഥാന്‍. സഞ്ജുവിന്റെ ജന്മദിനം പ്രമാണിച്ച് വ്യത്യസ്തമായ ചിത്രങ്ങളും രാജസ്ഥാന്‍ പുറത്തിറക്കിയിട്ടുണ്ട്. റൂമിലേക്ക് കടന്നുവരുന്ന സഞ്ജുവിന് സര്‍പ്രൈസ് നല്‍കാന്‍ കാത്തു നില്‍ക്കുന്ന സഹതാരങ്ങളെ വച്ചുകൊണ്ടാണ് ചിത്രം.

ചിത്രത്തില്‍ രാജസ്ഥാന്റെ മുന്‍താരങ്ങളുമുണ്ട്. ജോസ് ബട്ലര്‍, രാഹുല്‍ ദ്രാവിഡ്, യുസുവേന്ദ്ര ചഹല്‍, ബെന്‍ സ്റ്റോക്ക്സ്, ഷെയിന്‍ വാട്ട്സണ്‍ എന്നിവരെ കാണാന്‍ സാധിക്കും. സാംസണ്‍ഡെ എന്ന ഹാഷ്ടാഗോഡ് കൂടിയാണ് പോസ്റ്റുകള്‍. സഞ്ജുവിന് ക്രിയാത്മകമായ രീതിയില്‍ ആശംസകള്‍ നേരുന്നവര്‍ക്ക് രാജസ്ഥാന്‍ റോയല്‍സിന്റെ മെര്‍ചന്‍ഡൈസ് നേടാനും അവസരമുണ്ട്.

വരാനിരിക്കുന്ന ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജു ഇടംനേടിയിരുന്നു. ട്വന്റി 20-യിലും ഏകദിനത്തിലും സഞ്ജുവുണ്ട്. ന്യൂസിലന്‍ഡിനെതിരായ ഏകദിനത്തില്‍ ശിഖര്‍ ധവാനും ട്വന്റി 20-യില്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്താണ് ഉപനായകന്‍.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Sanju samson celebrates 28th birthday in different style video

Best of Express