scorecardresearch

ക്രിക്കറ്റ് മാത്രമല്ല വശം! ഫുട്ട് വോളിയില്‍ ഒരു കൈ നോക്കി സഞ്ജു, വീഡിയോ

ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി 20 മഴ മൂലം ഉപേക്ഷിച്ച സാഹചര്യത്തിലായിരുന്നു താരങ്ങള്‍ ഫുട്ട് വോളി കളിക്കാനിറങ്ങിയത്

ക്രിക്കറ്റ് മാത്രമല്ല വശം! ഫുട്ട് വോളിയില്‍ ഒരു കൈ നോക്കി സഞ്ജു, വീഡിയോ

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ്-ഇന്ത്യ ട്വന്റി 20 പരമ്പരയിലെ ആദ്യം മത്സരത്തിന്റെ ആവേശം മഴ കൊണ്ടുപോയി. കളി നടക്കാനുള്ള സാധ്യത വിരളമായിരുന്നിട്ടുകൂടി താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. ടോസ് പോലും ഇടാന്‍ കഴിയാതെ കളി ഉപേക്ഷിച്ചപ്പോള്‍ ഫുട്ട് വോളിയില്‍ മുഴുകി ചില താരങ്ങള്‍.

ക്രിക്കറ്റില്‍ ഏറ്റുമുട്ടാന്‍ സാധിച്ചില്ലെങ്കിലും ഫുട്ട് വോളിയില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. ഇന്ത്യക്കായി കളത്തിലിറങ്ങിയത് സഞ്ജു സാംസണ്‍, ദീപക് ഹൂഡ, യുസുവേന്ദ്ര ചഹല്‍ എന്നിവരാണ്. മറുവശത്ത് ന്യൂസിലന്‍ഡിനായി ടിം സൗത്തി, ഫിന്‍ അലന്‍, ടോമി സിംസെക്ക് എന്നിവരും.

സിംസെക്ക് ന്യൂസിലന്‍ഡിന്റെ കോച്ചിങ് സ്റ്റാഫില്‍ ഉള്‍പ്പെട്ട വ്യക്തിയാണ്. ന്യൂസിലന്‍ഡ് താരങ്ങളാണ് കളികാണാനായി ഉണ്ടായിരുന്നത്. ബിസിസിഐയാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒരു സ്ലിപ്പര്‍ മാത്രമിട്ടായിരുന്നു സഞ്ജു ഫുട്ട് വോളി കളിക്കാനിറങ്ങിയത്. സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ ദേഷ്യം ചിലര്‍ കമന്റ് ബോക്സില്‍ അറിയിച്ചിട്ടുമുണ്ട്. ഫുട്ട് വോളി ടീമിലെങ്കിലും ചെക്കനെ എടുത്തല്ലോ എന്നായിരുന്നു ഒരു കമന്റ്.

പരമ്പരയിലെ രണ്ടാം മത്സരം നവംബര്‍ 20-ാം (ഞായര്‍) തീയതിയാണ്. ഞായറാഴ്ചയും മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നവംബര്‍ 22-നാണ് മൂന്നാം മത്സരം. ട്വന്റി 20 പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്ക് തുടക്കമാകും.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Sanju samson and co enjoy footvolley as rain washes out 1st t20i in wellington video