scorecardresearch

പൊട്ടിച്ചിരിച്ച് സഞ്ജുവും രോഹിതും; എന്താണ് ഒപ്പിച്ചതെന്ന് ആരാധകര്‍, വീഡിയോ

രോഹിതിനൊപ്പം നോണ്‍ സ്റ്റോപ്പായി ചിരിക്കുന്ന സഞ്ജുവിനെയാണ് വീഡിയോയില്‍ കാണുന്നത്

Sanju Samson, Rohit Sharma

തന്റെ കരിയറില്‍ തന്നെ ആദ്യമായി ദേശീയ ടീമില്‍ തുടര്‍ച്ചയായി തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. വലം കയ്യന്‍ ബാറ്ററുടെ മികവിന് അനുസരിച്ച് അവസരം നല്‍കുന്നില്ല എന്ന് ആരാധകര്‍ വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ കൂടെ ട്രിനിഡാഡില്‍ അടിച്ചു പൊളിക്കുകയാണ് സഞ്ജു.

നായകന്‍ രോഹിത് ശര്‍മയ്ക്കും കുല്‍ദീപ് യാദവിനുമൊപ്പം പൊട്ടിച്ചിരിച്ച് ആഘോഷിക്കുന്ന സഞ്ജുവിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. വീഡിയോയില്‍ രോഹിതിനേയും കുല്‍ദീപിനേയും ആശ്ലേഷിച്ചുകൊണ്ടാണ് സഞ്ജുവിന്റെ ചിരി. ദിനേഷ് കാര്‍ത്തിക്ക്, യുസുവേന്ദ്ര ചഹല്‍ എന്നിവരേയും വീഡിയോയില്‍ കാണാം.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ടീമിന്റെ ഭാഗമാണ് സഞ്ജു. കെ എല്‍ രാഹുലിന് ശാരീരിക ക്ഷമത വീണ്ടെടുക്കാന്‍ കഴിയാതെ പോയതാണ് സഞ്ജുവിന് അവസരമൊരുങ്ങാന്‍ കാരണം. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ കളി ഇന്ത്യ ആധികാരികമായി വിജയിച്ചിരുന്നു. നാളെയാണ് രണ്ടാം മത്സരം.

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു തിളങ്ങിയിരുന്നു. രണ്ടാം ഏകദിനത്തില്‍ താരം അര്‍ദ്ധ സെഞ്ചുറിയും താരം നേടി. 51 പന്തുകളില്‍ നിന്ന് സഞ്ജു 54 റണ്‍സാണ് നേടിയത്. ഏകദിന കരിയറിലെ ആദ്യ അര്‍ദ്ധ സെഞ്ചുറിയായിരുന്നു വിന്‍ഡീസിനെതിരെ പിറന്നത്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Sanju and rohit laughs at kuldeep yadav video

Best of Express