ഭർത്താവ് മാലിക്കിനൊപ്പമുളള വീഡിയോ ചോദ്യം ചെയ്തയാളുടെ വായടപ്പിച്ച് സാനിയ മിർസ

ഇന്ത്യ-പാക് മത്സരത്തിനു മുൻപ് ഭർത്താവിനൊപ്പം ഡിന്നറിന് പുറത്തുപോയതാണ് സാനിയയെ ട്രോളന്മാരുടെ ആക്രമണത്തിന് ഇരയാക്കിയത്

sania mirza, Shoaib Malik, ie malayalam

ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യയോട് ജയിക്കാൻ പാക്കിസ്ഥാന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തവണത്തെ ലോകകപ്പിലും ചരിത്രം തിരുത്തിക്കുറിക്കാൻ പാക്കിസ്ഥാനു കഴിഞ്ഞില്ല. 89 റൺസിന് പാക്കിസ്ഥാൻ ഇന്ത്യയോട് പരാജയപ്പെട്ടു. പാക്കിസ്ഥാൻ മത്സരത്തിൽ തോറ്റതിനു പിന്നാലെ സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയായത് പാക് താരം ഷൊയ്ബ് മാലിക്കിന്റെ ഭാര്യ സാനിയ മിർസയായിരുന്നു. ഇന്ത്യ-പാക് മത്സരത്തിനു മുൻപ് ഭർത്താവിനൊപ്പം ഡിന്നറിന് പുറത്തുപോയതാണ് സാനിയയെ ട്രോളന്മാരുടെ ആക്രമണത്തിന് ഇരയാക്കിയത്.

India vs Pakistan: റണ്‍മഴയിലും പെരുമഴയിലും മുങ്ങിത്താണ് പാക്കിസ്ഥാന്‍; ഇന്ത്യന്‍ വിജയം 89 റണ്‍സിന്

മത്സരത്തിനു മുൻപായി ഭർത്താവ് ഷൊയ്ബ് മാലിക്കിനും പാക് താരം ഇമാം ഉൾ ഹഖിനും ഒപ്പമുളള സാനിയയുടെ ഔട്ടിങ്ങാണ് പാക്കിസ്ഥാന്റെ പരാജയത്തിനു കാരണമെന്നാണ് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തിയത്. ഇന്ത്യ-പാക് പോലെ നിർണായകമായൊരു മത്സരത്തിനു മുൻപായി ടീം അംഗങ്ങൾക്കൊപ്പം സാനിയ പുറത്തുപോയത് ശരിയായില്ലെന്നാണ് വിമർശനങ്ങൾ. ഒരാൾ ഭർത്താവിന് ഒപ്പമുളള സാനിയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. തന്റെ അനുവാദമില്ലാതെ ഭർത്താവിനും മകനും ഒപ്പമുളള വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചയാൾക്ക് നല്ല കുറിക്കു കൊളളുന്ന മറുപടിയാണ് സാനിയ കൊടുത്തത്.

”ഞങ്ങളോട് ചോദിക്കാതെയാണ് വീഡിയോ ഷൂട്ട് ചെയ്തത്. ഞങ്ങളോടൊപ്പം ഒരു കുട്ടിയുണ്ടായിട്ടും ഞങ്ങളുടെ സ്വകാര്യതയെ അവഹേളിച്ചു. ഡിന്നറിനു പോയതാണ് നിങ്ങൾ ‘ഔട്ടിങ്ങെ’ന്നു പറഞ്ഞത്. ഒരു മത്സരം തോറ്റാലും ഭക്ഷണം കഴിക്കാൻ ആളുകൾക്ക് അനുവാദമുണ്ട്. വിഡ്ഢി കൂട്ടം, അടുത്ത തവണയെങ്കിലും മറ്റെന്തെങ്കിലും നല്ലത് കണ്ടെത്തൂ,” ഇതായിരുന്നു സാനിയ ട്വീറ്റ് ചെയ്തത്. തന്റെ വീഡിയോ ട്വീറ്റ് ചെയ്തയാളുടെ പോസ്റ്റും സാനിയ ഒപ്പം ഷെയർ ചെയ്തിട്ടുണ്ട്. പക്ഷേ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ട്വീറ്റ് ഡിലീറ്റ് ചെയ്തതായാണ് കാണിക്കുന്നത്. ഈ വീഡിയോ മറ്റു ചിലരും ഷെയർ ചെയ്തിട്ടുണ്ട്.

പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ലോകകപ്പിലെ മൂന്നാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അയൽക്കാരുമായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ജയം 89 റൺസിനായിരുന്നു. മഴമൂലം 40 ഓവറായി വെട്ടിചുരുക്കിയ മത്സരത്തിൽ 302 റൺസായിരുന്നു പാക്കിസ്ഥാൻ വിജയലക്ഷ്യം. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 212 റൺസ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്.

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Sania mirza hits back at troll over viral video with shoaib malik

Next Story
കോപ്പയില്‍ ജയിച്ച് തുടങ്ങി ചിലി; ജപ്പാനെതിരെ നാല് ഗോളിന്റെ വിജയം
The moderation of comments is automated and not cleared manually by malayalam.indianexpress.com