scorecardresearch
Latest News

20 പന്തില്‍ 40 റണ്‍സ്! തകര്‍ത്തടിച്ച് സച്ചിന്‍; ലോകകപ്പ് ടീമിലെടുക്കണമെന്ന് ആരാധകര്‍

റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിലായിരുന്നു പ്രതാപകാലത്തെ ഓര്‍മ്മിപ്പിക്കും വിധം സച്ചിന്‍ ബാറ്റ് വീശിയത്

20 പന്തില്‍ 40 റണ്‍സ്! തകര്‍ത്തടിച്ച് സച്ചിന്‍; ലോകകപ്പ് ടീമിലെടുക്കണമെന്ന് ആരാധകര്‍

ആരാധകരെ തന്റെ പ്രതാപകാലത്തെ ഓര്‍മ്മിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസില്‍ ഇംഗ്ലണ്ട് ലെജന്‍ഡ്സിനെതിരെ കേവലം 20 പന്തില്‍ നിന്ന് 40 റണ്‍സാണ് സച്ചിന്‍ നേടിയത്.

2013-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ സച്ചിന്‍ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ മൂന്ന് വീതം സിക്സും ഫോറും അടിച്ചുകൂട്ടി.

ക്രിസ് ട്രെംലെറ്റ് എറിഞ്ഞ ഓവറില്‍ തുടരെ രണ്ട് സിക്സുകള്‍ പായിച്ചായിരുന്നു സച്ചിന്‍ തന്റെ ക്ലാസ് 49-ാം വയസിലും മങ്ങിയിട്ടില്ലെന്ന് തെളിയിച്ചത്. അതില്‍ രണ്ടാമത്തെ സിക്സിന്റെ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടു.

1998 ല്‍ ഷാര്‍ജയില്‍ പിച്ചില്‍ നിന്ന് ഇറങ്ങി ബോളറുടെ തലയ്ക്ക് മുകളിലൂടെ പന്ത് പായിച്ച സച്ചിനെയാണ് ഇന്നലെ കളത്തില്‍ കണ്ടത്.

15 ഓവറായി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജന്‍ഡ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണെടുത്തത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുക്കാനെ സാധിച്ചൊള്ളു.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ലെജന്‍ഡ്സിനെ നയിക്കുന്നത് സച്ചിനാണ്.

22 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റ് സെപ്തംബര്‍ 10-നാണ് ആരംഭിച്ചത്.

ടൂര്‍ണമെന്റിന് കേന്ദ്ര ഗതാഗത ഹൈവെ മന്ത്രാലയം, ഐടി മന്ത്രാലയം, യുവജനകാര്യ-കായിക മന്ത്രാലയം എന്നിവയുടെ പിന്തുണയുമുണ്ട്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Sachin tendulkar slams 20 ball 40 in rsws video