ധോണിയുടെ നീണ്ടനാളത്തെ റെക്കോർഡ് തകർക്കാൻ രോഹിത്തിന് വേണ്ടത് 2 സിക്സ്

ഇന്നു മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരം രോഹിത്തിന് ധോണിയുടെ റെക്കോർഡ് മറികടക്കാനുളള സുവർണാവസരമാണ്

rohit sharma, ie malayalam

ഏകദിനത്തിൽ എം.എസ്.ധോണിയുടെ റെക്കോർഡ് തകർക്കാൻ രോഹിത് ശർമ്മയ്ക്ക് വേണ്ടത് രണ്ടു സിക്സ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഇന്ത്യൻ താരമെന്ന ധോണിയുടെ​ റെക്കോർഡായിരിക്കും ഇതോടെ രോഹിത് മറികടക്കുക. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഈ നേട്ടം കൈവരിക്കുന്നതിനു മുൻപേ മുജീവ് റഹ്മാൻ രോഹിത്തിനെ പുറത്താക്കിയിരുന്നു. ഇന്നു മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മത്സരം രോഹിത്തിന് ഈ റെക്കോർഡ് മറികടക്കാനുളള സുവർണാവസരമാണ്.

ഏകദിനത്തിൽ രോഹിത്തിന്റെ പേരിൽ 224 സിക്സറുകളാണ് ഉളളത്. ധോണിയുടെ പേരിൽ 225 എണ്ണമാണുളളത്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ 2 സിക്സ് നേടി രോഹിത് ഈ റെക്കോർഡ് തകർത്താൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ താരങ്ങളുടെ പട്ടികയിൽ രോഹിത് നാലാം സ്ഥാനത്തെത്തും. പട്ടികയിൽ 351 സിക്സുമായി പാക്കിസ്ഥാൻ ഓൾ റൗണ്ടർ ഷാഹിദ് അഫ്രീദിയാണ് ഒന്നാം സ്ഥാനത്ത്. അഫ്രീദിക്ക് തൊട്ടുപിന്നിൽ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിലാണ്. ഗെയിലിന്റെ പേരിൽ 324 സിക്സറുകളാണുളളത്.

Read Also: ഇന്ത്യന്‍ കുതിപ്പിന് കടിഞ്ഞാണിടാന്‍ കരീബിയന്‍ കരുത്തിനാകുമോ?

രോഹിത് 210 ഏകദിനങ്ങളാണ് കളിച്ചിട്ടുളളത്. രാജ്യാന്തര മത്സരത്തിൽ എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡിൽ ധോണിയെ രോഹിത് മറികടന്നിരുന്നു. ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിലാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്. ഇപ്പോൾ ഏകദിനം, ടെസ്റ്റ്, ടി20 തുടങ്ങി എല്ലാ ഫോർമാറ്റിലുമായി 358 സിക്സറുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് രോഹിത്. ധോണിക്ക് 355 സിക്സറുകളാണുളളത്.

ലോകകപ്പിൽ മികച്ച ഫോമിലാണ് രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും പാക്കിസ്ഥാനെതിരെയുമായി രണ്ടു സെഞ്ചുറികൾ രോഹിത് നേടി. നാലു ഇന്നിങ്സുകളിൽനിന്നായി 320 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം.

ലോകകപ്പില്‍ ഇന്ത്യ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇറങ്ങുകയാണ്. ആറു മത്സരങ്ങില്‍ നിന്ന് ഒരു ജയം മാത്രം നേടിയ വെസ്റ്റ് ഇന്‍ഡീസിന് സെമി സാധ്യത വിദൂരമാണ്. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനക്കാരായ വിന്‍ഡീസ് ഇന്ത്യക്കെതിരെ ആശ്വാസ ജയം നേടാന്‍ പൊരുതുമെന്നത് ഉറപ്പാണ്. സൂപ്പര്‍ താരം ആന്ദ്രെ റസലിന് പരുക്കേറ്റതാണ് വിന്‍ഡീസിന് തിരിച്ചടിയായിരിക്കുന്നത്.

മികച്ച പ്രകടനത്തോടെയാണ് ഇന്ത്യന്‍ ടീം കടന്നുവന്നത്. സെമിസാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ഇന്നത്തെ വിജയം അനിവാര്യമാണ്. വമ്പന്‍ ടീമുകളായ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ എന്നീ ടീമുകളെ അനായാസം തോല്‍പ്പിച്ച ഇന്ത്യയ്ക്ക് അൽപമെങ്കിലും വെല്ലുവിളി ഉയര്‍ത്തിയത് ദുര്‍ബലരെന്ന് കരുതിയ അഫ്ഗാനിസ്ഥാനാണ്. 11 റണ്‍സിനാണ് ഇന്ത്യ ആ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്.

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Rohit sharma 2 big hits away from breaking dhonis odi record

Next Story
ഇതെന്തൊരു സമാനത! 1992 ലും 2019 ലും പാക്കിസ്ഥാന്റെ ലോകകപ്പ് യാത്രയ്ക്ക് ഒരേ തിരക്കഥ
The moderation of comments is automated and not cleared manually by malayalam.indianexpress.com