scorecardresearch
Latest News

’40 ഓവറാക്കി ചുരുക്കുക’; ഏകദിന ക്രിക്കറ്റിനെ രക്ഷിക്കാന്‍ നിര്‍ദേശവുമായി ഖവാജ

ഖവാജയുടെ നിരീക്ഷണത്തോടു യോജിച്ചുകൊണ്ടായിരുന്നും സഹതാരം ആദം സാമ്പയുടെ പ്രതികരണവും

’40 ഓവറാക്കി ചുരുക്കുക’; ഏകദിന ക്രിക്കറ്റിനെ രക്ഷിക്കാന്‍ നിര്‍ദേശവുമായി ഖവാജ

ട്വൻറി 20 ക്രിക്കറ്റിന്റെ ജനപ്രീതി കൂടി വരുന്ന സാഹചര്യത്തിൽ ഏകദിന ക്രിക്കറ്റിന് കൂടുതൽ സ്വീകാര്യത ലഭിക്കാന്‍ 50 ഓവറുകൾ 40 ആക്കി ചുരുക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ബാറ്റര്‍ ഉസ്മാൻ ഖവാജ.

ക്രിക്കറ്റിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് ടെസ്റ്റ് ഫോർമാറ്റ് നിലനിൽക്കുന്നുണ്ടെകിലും ട്വന്റി 20 ക്രിക്കറ്റിന്റെ വരവ് ഏകദിനത്തിന്റെ പ്രധാന്യം കുറയ്ക്കുന്നതിന് കാരണമായി. ഏകദിനത്തിന് പുതുജീവൻ നൽകാൻ സഹായകരമായേക്കാവുന്ന നിർദേശവുമായാണ് ഖവാജയും സഹതാരം ആദം സാമ്പയും മുന്നോട്ട് വന്നിരിക്കുന്നത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ലീഗിന്റെ ’40 ലീഗിൽ’ കളിച്ചതിന് പിന്നാലെയാണ് ഏകദിനത്തില്‍ ഓവറുകൾ ചുരുക്കുന്നത് ഗുണകരമായേക്കാമെന്ന് താരം പറയാനുണ്ടായതിന്റെ കാരണം.

“50 ഓവറുകൾ വളരെ ദൈർഘ്യം ഉള്ളതായി മാറിയിരിക്കുന്നു. കളിയിൽ പകുതി ഓവറുകൾ പിന്നിട്ടു കഴിയുമ്പോള്‍, ബാക്കി കിടക്കുന്ന 25 ഓവറുകളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മണ്ടത്തരം ആണെന്ന് തോന്നിപോകും. ഒരു 15 ഓവറുകൾ കൂടിയേ ഉള്ളുവെന്ന് തിരിച്ചറിയുമ്പോൾ പിന്നെയും മുന്നോട്ട് പോകാമെന്ന് തോന്നും,” ഖവാജ എബിസി സ്പോർട്സിനോട് പറഞ്ഞു.

ഖവാജയുടെ നിരീക്ഷണത്തോടു യോജിച്ചുകൊണ്ടായിരുന്നും സാമ്പയുടെ പ്രതികരണവും. ചെറിയ മാറ്റങ്ങൾ വരുത്തുന്നത് 50 ഓവർ ഫോർമാറ്റിന്റെ പ്രാധാന്യം കൂട്ടാൻ സഹായിക്കും. ” ഒന്നുകില്‍ ഈ ഫോർമാറ്റിനെ ഇല്ലാതാക്കുക, അല്ലെങ്കിൽ അതിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരിക” സാമ്പ കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Reduce to 40 over australias khawaja suggestion for odis survival