ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒഴിച്ചുകൂടാനാകാത്ത രണ്ട് സാനിധ്യങ്ങളാണ് നായകൻ വിരാട് കോഹ്‌ലിയും മുൻ നായകൻ എം.എസ് ധോണിയും. ഒരാൾ ക്വാപ്റ്റൻ കൂളെന്ന് അറിയപ്പെടുമ്പോൾ മറ്റേയാൾ അക്രമണോത്സുകമായ പ്രകടനത്തോടെ ശ്രദ്ധ നേടിയ നായകനുമാണ്. രണ്ട് വ്യത്യസ്ത സ്വഭാവത്തിന് ഉടമകളാണെങ്കിലും ടീമിൽ വളരെ അടുപ്പക്കാരാണ് ഇരുവരും. ഇത് അടിവരയിടുകയാണ് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി.

Also Read: ലോകത്തെ ഏറ്റവും മികച്ച ബോളറെന്ന് സച്ചിന്‍; ദൈവത്തിന് നന്ദി പറയാന്‍ വാക്കുകളില്ലാതെ ബുംറ

പരസ്പര ബഹുമാനവും ഐക്യവും ഉള്ള താരങ്ങളാണ് എം.എസ് ധോണിയും വിരാട് കോഹ്‌ലിയുമെന്ന് രവി ശാസ്ത്രി പറഞ്ഞു. ഒരേ ലക്ഷ്യത്തിന് വേണ്ടി മുന്നോട്ട് പോകുന്നവരാണ് ഇരുവരുമെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

” ധോണിയും കോഹ്‌ലിയും തമ്മിലുള്ള ബഹുമാനത്തിൽ എനിക്ക് ഒരു സംശയവും ഇതുവരെ തോന്നിയിട്ടില്ല. ഇരുവരെയും നന്നായി അറിയവുന്ന വ്യക്തിയാണ് ഞാൻ. പരിശീലകനായുള്ള എന്റെ ആദ്യ കാലഘട്ടത്തിൽ ധോണിയായിരുന്നു ഇന്ത്യൻ നായകൻ, രണ്ടാം ഘട്ടത്തിൽ എത്തിയപ്പോഴേക്കും അത് വിരാട് കോഹ്‌ലിയായി. നന്നായി കളിക്കുന്നവരാണ് ഇരുവരും. രണ്ടുപേരുടെയും സമർപ്പണവും വളരെ വ്യക്തമാണ്,” രവി ശാസ്ത്രി പറഞ്ഞു.

Also Read: ലോകകപ്പ് ഓര്‍മ്മകള്‍: സച്ചിന്റെ 98, മൂന്നക്കം കടക്കാതിരുന്ന ‘ക്രിക്കറ്റിന്റെ പൂര്‍ണത’

ഡ്രെസ്സിങ് റൂമിലെ സ്വഭാവ വൈരുദ്ധ്യങ്ങളെ കുറിച്ചും രവി ശാസ്ത്രി വാചാലനായി. ടീമിലെ എല്ലാവരുടെയും സ്വഭാവം ഒരുപോലെയാകണമെന്ന് വാശി പിടിക്കുന്നതിൽ കാര്യമില്ല. വിരാട് കോഹ്‌ലിയുടെ നിശ്ചയദാർഢ്യവും ധോണിയുടെ ശാന്തതയുമായി ഒരുപാട് വ്യത്യാസമുണ്ട്. രോഹിത്തും ശിഖർ ധവാനും തമ്മിൽ വ്യത്യാസമുണ്ടെന്ന് രവി ശാസ്ത്രി പറഞ്ഞു.

വിരാട് കോഹ്‌ലിയുടെയും എം.എസ് ധോണിയുടെയും കീഴിൽ ഇത്തവണ ലോകകപ്പ് കിരീടം ഇന്ത്യ ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ഇംഗ്ലണ്ട് 2019 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മെയ് 30 മുതൽ ഒന്നരമാസം കായികലോകത്തിന് ഇനി ഉത്സവാമായിരിക്കുമെന്ന് ഉറപ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook