Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍

കളിക്കാരനെന്ന നിലയിലാണ് മികവ് കൂടുതൽ; നായകസ്ഥാനം നിഷേധിച്ചതിൽ റാഷിദ് ഖാൻ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടരെ നായക പദവിയിൽ മാറ്റം വരുത്തുകയാണ് അഫ്ഗാനിസ്ഥാൻ ടീം

Rashid Khan, Afghanistan Cricket Team, T20 World Cop

ന്യൂഡല്‍ഹി. ദേശീയ ട്വന്റി-20 ടീമിന്റെ നായക പദവി തേടിയെത്തിയിട്ടും നിഷേധിച്ച് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍. വ്യക്തിഗത പ്രകടനത്തെ ബാധിക്കുമെന്ന ഭയമാണ് റാഷിദിനെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടരെ നായക പദവിയില്‍ മാറ്റം വരുത്തുകയാണ് ടീം. ഹഷ്മത്തുള്ള ഷഹിദിയാണ് ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍.

“ഒരു കളിക്കാരനെന്ന നിലയിൽ ഞാന്‍ മികച്ചതെന്ന് ബോധ്യമുണ്ട്. ഉപനായകനായി നന്നായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്. നായകനാകുന്നതില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതം. എനിക്ക് ടീമിനായി നന്നായി കളിക്കണം. എന്റെ പ്രകടനത്തെയാണ് ടീം കൂടുതല്‍ ആശ്രയിച്ചിരിക്കുന്നത്,” താരം ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് പറഞ്ഞു.

Also Read: പിതാവിന്റെ മരണ ശേഷവും ഓസ്ട്രേലിയൻ പര്യടനത്തിൽ തുടരാൻ പ്രേരിപ്പിച്ചത് രവിശാസ്ത്രിയുടെ പിന്തുണ: സിറാജ്

ഏറ്റവു പ്രാധാന്യം കല്‍പ്പിക്കുന്നത് വരാനിരിക്കുന്ന ലോകകപ്പാണെന്നും അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞു. നായകത്വം എന്നത് അധികഭാരമാണെന്നും റാഷിദ് അഭിപ്രായപ്പെട്ടു. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും താരം വ്യക്തമാക്കി.

“നിങ്ങളുടെ മുന്നില്‍ രണ്ടോ മൂന്നോ വര്‍ഷമുണ്ടെങ്കില്‍ തയാറെടുക്കാനും, കാര്യങ്ങള്‍ മനസിലാക്കാനും സമയം ലഭിക്കും. ഒരിക്കല്‍ ഞാന്‍ ടീമിനെ നയിച്ചിരുന്നു. എന്റെ മാനസികാവസ്ഥയെക്കുറിച്ച് ബോര്‍ഡിനറിയാം. അതിനാലാണ് ഞാന്‍ ഉപനായകനായി തുടരുമ്പോഴും പുതിയൊരാളെ അവര്‍ തേടുന്നത്,” വലം കൈയ്യന്‍ സ്പിന്നര്‍ പ്രതികരിച്ചു.

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Rashid khan on declining afghanistan t20 captaincy

Next Story
പിതാവിന്റെ മരണ ശേഷവും ഓസ്ട്രേലിയൻ പര്യടനത്തിൽ തുടരാൻ പ്രേരിപ്പിച്ചത് രവിശാസ്ത്രിയുടെ പിന്തുണ: സിറാജ്mohammed siraj, ravi shastri, siraj india, siraj father, india vs australia, india cricket team, സിറാജ്, മുഹമ്മദ് സിറാജ്, cricket news in Malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com