scorecardresearch

‘അന്യൻ’ സ്റ്റൈലിൽ മഞ്ജരേക്കറുടെ വിമർശനത്തിന് അശ്വിന്റെ മറുപടി

ഒരു ഇന്ത്യൻ താരത്തെ വിമർശിച്ചതിന് മഞ്ജരേക്കർ വിവാദത്തിലാകുന്നത് ഇതാദ്യമല്ല

R Ashwin, Sanjay Manjrekkar, Cricket

ലണ്ടണ്‍: സഞ്ജയ് മഞ്ജരേക്കറുടെ വിമര്‍ശനത്തിന് മറുപടിയുമായി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. അന്യൻ എന്ന തമിഴ് സിനിമയിലെ മീം ഉപയോഗിച്ച് ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ മറുപടി. മീമിലെ വരികളുടെ അര്‍ഥം ഇപ്രകാരമാണ്, അങ്ങനെ പറയരുത്, എന്റെ ഹ‍ൃദയം വേദനിക്കും. അശ്വിന്റെ ആരാധകള്‍ ഇതിനോടകം തന്നെ പോസ്റ്റ് വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്.

അടുത്തിടെ ട്വിറ്ററിലൂടെയാണ് മഞ്ജരേക്കര്‍ അശ്വിന് പ്രതികൂലമായി സംസാരിച്ചത്. എല്ലാക്കാലത്തെയും മികച്ച താരം എന്നത് ഒരു താരത്തിന് നല്‍കുന്ന ഏറ്റവും വലിയ വിശേഷണമാണ്. ഡോണ്‍ ബ്രാഡ്മാന്‍, സോബേഴ്സ്, ഗവാസ്കര്‍, വിരാട് എന്നിവരാണ് എന്റെ പട്ടികയിലുള്ളത്. അശ്വന്‍ ആ ഒരു ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മഞ്ജരേക്കര്‍ ട്വിറ്റില്‍ കുറിച്ചു.

ഇഎസ്പിഎന്‍ ക്രിക്ഇൻഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലും മുന്‍ താരം ഇത് ചൂണ്ടിക്കാണിച്ചിരുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ പ്രകടനത്തിനാണ് അശ്വിനെ ആളുകള്‍ പുകഴ്ത്തുന്നതെങ്കില്‍ എനിക്ക് എതിര്‍പ്പുണ്ട്. ഈ രാജ്യങ്ങളില്‍ ഒന്നും അശ്വിന് അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായിട്ടില്ലെന്ന് മഞ്ജരേക്കര്‍ വ്യക്തമാക്കി.

Also Read: ‘സേന’ റെക്കോഡില്ലാത്തതിനാൽ അശ്വിനെ എല്ലാ കാലത്തെയും മികച്ച താരമായി കാണാനാവില്ല: മഞ്ജ്രേക്കർ

സ്പിന്നിന് അനുകൂലമായ പിച്ചില്‍ മാത്രമേ അശ്വിന് തിളങ്ങാനാകൂവെന്നും മഞ്ജരേക്കര്‍ വിമര്‍ശിച്ചു. അക്സര്‍ പട്ടേലിന് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അശ്വിനേക്കാള്‍ വിക്കറ്റ് നേടാനായതും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അശ്വിന്‍ ഉപയോഗിച്ച അതേ മീം കൊണ്ട് മഞ്ജരേക്കറും മറുപടി പറഞ്ഞു.

ഒരു ഇന്ത്യന്‍ താരത്തെ വിമര്‍ശിച്ചതിന് മഞ്ജരേക്കര്‍ വിവാദത്തിലാകുന്നത് ഇതാദ്യമല്ല. 2019 ലോകകപ്പ് സമയത്ത് ജഡേജയെ പൊടിപ്പും തൊങ്ങലും വച്ച കളിക്കാരന്‍ എന്നാണ് വിശേഷിപ്പിച്ചത്. അന്ന് ജഡേജയും ട്വിറ്ററിലൂടെ മറുപടി പറഞ്ഞു. മഞ്ജരേക്കറുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് ജഡേജ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ അര്‍ധ സെഞ്ചുറി നേടിയത്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: R ashwin uses hilarious meme in response to sanjay manjrekar