scorecardresearch
Latest News

‘സഞ്ജു സാംസൺ ചാപ്റ്റർ 2.0, ഇനിയുള്ള യാത്ര മികച്ചതാകും’; അഭിനന്ദിച്ച് അശ്വിൻ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളിൽ നിന്ന് സഞ്ജു പുറത്താകാതെ 118 റൺസ് നേടിയിരുന്നു

‘സഞ്ജു സാംസൺ ചാപ്റ്റർ 2.0, ഇനിയുള്ള യാത്ര മികച്ചതാകും’; അഭിനന്ദിച്ച് അശ്വിൻ
Photo: Facebook/ Sanju Samson

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് രവിചന്ദ്രന്‍ അശ്വിൻ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിലെ താരം കൂടിയാണ് അശ്വിന്‍.

“ദക്ഷിണാഫ്രിക്കയ്ക്കെതിരായ പ്രകടനം ആത്മവിശ്വാസം കൂട്ടാൻ അയാളെ സഹായിച്ചിട്ടുണ്ടാകും. സഞ്ജു ഒരു മികച്ച കളിക്കാരനും നല്ലൊരു മനുഷ്യനുമാണ്. വളരെ ശാന്തമായ വ്യക്തിത്വമാണ് അയാൾക്ക്. എല്ലാവര്‍ക്കും അറിയാവുന്നതുപോലെ തന്നെ വളരെ കഴിവുമുള്ളയാളാണ്,” തന്റെ യൂട്യൂബ് ചാനലിൽ അശ്വിൻ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളിൽ നിന്ന് സഞ്ജു പുറത്താകാതെ 118 റൺസ് നേടിയിരുന്നു.

ലഖ്നൗവിൽ നടന്ന ആദ്യ ഏകദിനത്തിൽ സഞ്ജു പുറത്താകാതെ 86 റൺസ് നേടി ടീമിനെ വിജയത്തിനരികെ എത്തിച്ചു. ഒന്‍പത് റൺസിന് ഇന്ത്യ മത്സരം പരാജയപ്പെടുകയായിരുന്നു.

“ഏതാണ്ട് വിജയം കൈപിടിലാക്കാൻ പറ്റുന്ന സ്റ്റേജ് വരെ അയാൾ മത്സരം കൊണ്ടുപോയിരുന്നു. സഞ്ജു സാംസൺ: ചാപ്റ്റർ 2.0, ഇനിയുള്ള യാത്ര മികച്ചതാകും,” അശ്വിൻ പറയുന്നു.

ഫിനിഷറുടെ വേഷത്തില്‍ തിളങ്ങി സഞ്ജു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപു൦ ഫിനിഷറായി തന്നെയാണ് സഞ്ജുവിനെ ഇന്ത്യൻ മാനേജ്‌മന്റ് ടീമിൽ ഉൾപ്പെടുത്തിയിരുന്നത്.

“കഴിഞ്ഞ കുറച്ച് വര്‍ങ്ങളായി പല റോളുകളിൽ ഞാൻ പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. ഞാൻ പല ടീമുകളുടെയൊപ്പം മത്സരിച്ചിട്ടുണ്ട് അതുകൊണ്ട് തന്നെ ടീമിന് ചേരുന്ന സ്ഥാനത്തിന് വേണ്ടി തയ്യാറെടുക്കേണ്ടി വരും. അത് വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഞാൻ അത് ആസ്വദിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ഞാൻ ഫിനിഷറുടെ സ്ഥാനത്താണ് ഇറങ്ങിയിരുന്നത്,” സഞ്ജു പറയുന്നു.

ഇതിനെ കുറിച്ച് നേരത്തെ തന്നെ എന്നെ അറിയിച്ചിരുന്നു. ശാരീരികമായി ഞാൻ ടോപ് ഓർഡർ ബാറ്റിങ്ങിനായി പരിശീലിക്കുകയാണ്. പക്ഷെ മാനസികമായി ഞാൻ ഏത് സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണ്. ഇത്തര൦ സാഹചര്യങ്ങൾ മുൻപ് നേരിട്ടവരിൽ നിന്ന് ഞാൻ പഠിക്കുകയാണ്. ചരിത്രത്തിൽ നിന്നും ഞാൻ പാഠങ്ങൾ ഉൾകൊള്ളുന്നു, അന്ന് ആളുകൾ എങ്ങനെയാണ് ഇത് മനോഹരമായി നേരിട്ടതെന്നും. അതുകൊണ്ടു തന്നെ ഞാൻ ഒരുപാട് പഠിച്ചു, അത് ഞാൻ ആസ്വദിക്കുകയും ചെയ്യുന്നു, സഞ്ജു കൂട്ടിച്ചേര്‍ത്തു.

“ആദ്യ മത്സരത്തിന് ശേഷം പോസിറ്റീവായ ഒരു മീറ്റിങ്ങാണ് ഞങ്ങൾ കൂടിയത്. ഞങ്ങൾക്ക് വേണ്ടിയിരുന്ന മത്സരഫലമല്ല ലഭിച്ചത്, പക്ഷെ ടീം മാനേജ്‌മന്റ്, പരിശീലകർ, ക്യാപ്റ്റൻ എന്നിവർ മികച്ച പിന്തുണ നൽകി. ഈ പ്രോസസ്സ് ഇതേപോലെ തന്നെ മുന്നോട്ട് കൊണ്ടുപോകുന്നത് എത്രത്തോളം പ്രധാനമാണെന്നും അവർ പറഞ്ഞു. അതായിരുന്നു മീറ്റിങ്ങിൽ ചർച്ചചെയ്തിരുന്നത് അത് തന്നെ എല്ലാരും പിന്തുടർന്നു,” സഞ്ജു വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: R ashwin praises sanju samsons performance

Best of Express