കൊച്ചി: അടുത്ത ആഭ്യാന്തര സീസണിൽ കേരള ടീമിന് കരുത്ത് പകരാൻ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും. 2019-2020 സീസണിലേക്കുള്ള സാധ്യത ടീമിൽ റോബിൻ ഉത്തപ്പയും ഇടംപിടിച്ചു. പാതി മലയാളിയായ റോബിൻ ഉത്തപ്പ കർണാടകയുടെ താരമായിരുന്നു. കർണാടകയ്ക്ക് പുറമെ സൗരാഷ്ട്രക്ക് വേണ്ടിയും ഉത്തപ്പ രഞ്ജിയിൽ കളിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഉത്തപ്പ കേരള ടീമിലേക്ക് എത്തുന്നത്.

Also Read: ക്രിക്കറ്റിലൂടെ നയതന്ത്രം: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് സച്ചിൻ ടെണ്ടുൽക്കർ

കഴിഞ്ഞ സീസണിൽ മിന്നും പ്രകടനം മെച്ചപ്പെടുത്തി കിരീടനേട്ടങ്ങൾ തന്നെയാണ് പുതിയ സീസണിൽ കേരളത്തിന്റെ ലക്ഷ്യം. 2018-2019 സീസണിൽ ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി സെമിയിൽ പ്രവേശിച്ചിരുന്നു. ഇത്തവണയും ഈ പ്രകടനം ആവർത്തിച്ചാൽ ഇത്തവണ കിരീടം നേടാമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

Also Read: ടെന്നീസ് കോർട്ടിൽ ക്രിക്കറ്റ് കളിച്ച് കിവി താരങ്ങൾ; ലക്ഷ്യം ബുംറയുടെ തീപാറും പന്തുകളോ?

റോബിൻ ഉത്തപ്പയ്ക്ക് പുറമെ ജലജ് സക്സേനയും കേരള ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. സൂപ്പർ താരങ്ങളായ സഞ്ജു സാംസൺ, സച്ചിൻ ബേബി, ബേസിൽ തമ്പി, സന്ദീപ് വാര്യർ എന്നിവരും കേരള ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ സീസണിൽ കേരളത്തിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത അരുൺ കാർത്തിക് പുതിയ സീസണിലേക്കുള്ള സാധ്യത ടീമിൽ ഇടംപിടിച്ചട്ടില്ല.

Also Read: ICC World Cup Point Table: മഴ കളിക്കുമ്പോൾ പോയിന്റ് പങ്കുവച്ച് ടീമുകൾ; മുന്നിൽ കിവികൾ തന്നെ, ഇന്ത്യ മൂന്നാമത്

സാധ്യത ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കായി ജൂണ്‍ 19 മുതല്‍ ജൂലൈ 2 വരെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പ്രീ സീസണ്‍ സന്നാഹ ക്യാമ്പ് നടത്തും. ഡേവ് വാട്ട്‌മോറാണ് കേരളാ ടീം പരിശീലകന്‍.മുൻ കേരള രഞ്ജി താരം സോണി ചെറുവത്തൂര്‍, രാജഗോപാല്‍ എന്നിവരാണ് സഹ പരിശീലകര്‍.

Also Read: ഫോബ്സ് പട്ടിക: ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഏക ക്രിക്കറ്റ് താരമായി വിരാട് കോഹ്‌ലി

കേരള സാധ്യത ടീം: റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സഞ്ചു വിശ്വനാഥ്, റോഹന്‍ പ്രേം, സച്ചിന്‍ ബേബി, സല്‍മാന്‍ നിസ്സാര്‍, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, രാഹുല്‍ പി, സിജോമോന്‍ ജോസഫ്, മോനിഷ് കെ, അക്ഷയ് ചന്ദ്രന്‍, ബേസില്‍ തമ്പി, സന്ദീപ് എസ് വാര്യര്‍, നിധീഷ് എം.ഡി, കെ.എം ആസിഫ്, അഭിഷേക് മോഹന്‍, മിഥുന്‍ എസ്, വിനൂപ് മനോഹരന്‍, റോഹന്‍ എസ് കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്, അക്ഷയ് കെ.സി, ഫാനൂസ് എഫ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook