വായില്‍ കറുത്ത ടേപ്പ് ഒടിച്ച് ജുനൈദ് ഖാന്‍; പാക്കിസ്ഥാന്‍ ടീമില്‍ കലാപക്കൊടി

നേരത്തെ പ്രഖ്യാപിച്ച 15 ടീമില്‍ നിന്നും ആബിദ് അലിയേയും ഫഹീം അഷ്‌റഫിനേയും ജുനൈദ് ഖാനേയും ഒഴിവാക്കി പകരം ആസിഫ് അലിയേയും വഹാബ് റിയാസിനേയും മുഹമ്മദ് ആമിറിനേയും ഉള്‍പ്പെടുത്തുകയായിരുന്നു.

Junaid Khan, Junaid Khan Twitter, Junaid Khan World Cup snub, Junaid Khan PCB, Junaid Khan controversy, Wahab Riaz World Cup squad, Pakistan World Cup 2019 squad, cricket news, Junaid Khan trolls PCB

ലോകം കാത്തിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പിന് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാക്കിസ്ഥാന്‍ തങ്ങളുടെ പ്രാഥമിക ലിസ്റ്റില്‍ മാറ്റം വരുത്തുന്നത്. നേരത്തെ പ്രഖ്യാപിച്ച 15 ടീമില്‍ നിന്നും ആബിദ് അലിയേയും ഫഹീം അഷ്‌റഫിനേയും ജുനൈദ് ഖാനേയും ഒഴിവാക്കി പകരം ആസിഫ് അലിയേയും വഹാബ് റിയാസിനേയും മുഹമ്മദ് ആമിറിനേയും ഉള്‍പ്പെടുത്തുകയായിരുന്നു. മെയ് 23 ന് മുമ്പ് ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ടീമുകള്‍ക്ക് അവകാശമുണ്ട്.

എന്നാല്‍ ലോകകപ്പെന്ന മോഹം കൈയ്യകലത്തു നിന്നും നഷ്ടമായതിന്റെ വേദന ജുനൈദ് മറച്ചു വച്ചില്ല. താരം ട്വിറ്ററിലൂടെ തന്റെ വിഷമം തുറന്നു പറഞ്ഞു. അസാധാരണമായ രീതിയിലായിരുന്നു ജുനൈദ് തന്റെ അമര്‍ഷം രേഖപ്പെടുത്തിയത്. വായ ടേപ്പു കൊണ്ട് മൂടിയ ചിത്രം ട്വീറ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം. ”എനിക്കൊന്നും പറയാനില്ല, സത്യം കയ്‌പ്പേറിയതാണ്” എന്നാണ് ജുനൈദ് ചിത്രത്തോടൊപ്പം കുറിച്ചത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ പാക്കിസ്ഥാന്‍ ബോളര്‍മാര്‍ക്ക് കനത്ത പ്രഹരമാണ് ഏറ്റത്. ഇതോടയാണ് സെലക്ടര്‍മാര്‍ ലോകകപ്പിനുള്ള ടീമില്‍ മാറ്റം വരുത്തിയത്. നാളുകളായ ടീമിന് പുറത്തുള്ള ആമിറിനേയും വഹാബ് റിയാസിനേയും ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. ചിക്കന്‍ പോക്‌സ് പിടിപ്പെട്ട് ചികിത്സയില്‍ കഴിയുകയാണ് ഇപ്പോള്‍ ആമിര്‍. ലോകകപ്പോടെ ആരോഗ്യം വീണ്ടെടുക്കാനാകുമെന്നാണ് കരുതുന്നത്. അതേസമയം രണ്ട് വര്‍ഷത്തോളമായി പാക് ടീമിന് പുറത്ത് നില്‍ക്കുന്ന താരമാണ് വഹാബ് റിയാസ്. അവസാനം കളിച്ചത് 2017 ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ്.

പാക്കിസ്ഥാനെ 4-0 ന് തകര്‍ത്ത് ഇംഗ്ലണ്ട് ജയിച്ച പരമ്പരയില്‍ ജുനൈദ് കളിച്ചിരുന്നു. മറ്റ് പാക് താരങ്ങളെ എന്ന പോലെ തന്നെ ജുനൈദിനും ഇംഗ്ലീഷ് പടയില്‍ നിന്നും നല്ല അടി കിട്ടിയിരുന്നു. അഞ്ച് ഏകദിനങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ജുനൈദ് കളിച്ചത്. രണ്ട് വിക്കറ്റ് നേടിയ ജുനൈദായിരുന്നു നാലാം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്.

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Pakistans junaid khan protests world cup squad snub with sach karwa hota hai tweet

Next Story
ഫോര്‍മുല വണ്‍ ഇതിഹാസ താരം നിക്ക ലൗഡ വിട വാങ്ങിniki lauda dead, niki lauda dies, niki lauda passes away, niki lauda news, who is niki lauda, Indian Express
The moderation of comments is automated and not cleared manually by malayalam.indianexpress.com