Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക
രാജ്യത്ത് 3.42 ലക്ഷം പുതിയ കേസുകള്‍, 4000 മരണം

തങ്ങള്‍ക്കൊപ്പം കളിക്കാന്‍ ഇന്ത്യയോട് യാചിക്കില്ല; തുറന്നടിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്

സെപ്റ്റംബബറില്‍ ശ്രീലങ്കയുമായി പാക്കിസ്ഥാനില്‍ വച്ചു തന്നെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും

Ind vs Pak,ഇന്ത്യ പാക്കിസ്ഥാന്‍, India Pakistan Cricket,ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ്, Ind vs Pak Cricket Match, Indian Cricket team, Pakistan Cricket Team, ie malayalam

കറാച്ചി: തങ്ങള്‍ക്കെതിരെ കളിക്കാന്‍ ഇന്ത്യയോട് യാചിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ എഹ്‌സാന്‍ മാനി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബൈ ലാറ്ററല്‍ സീരിസുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, പരമ്പര നടക്കണമെന്നാണ് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിന് രണ്ട് ദിവസം മുമ്പാണ് പിസിബി തലവന്റെ പ്രതികരണം.

”ഞങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യയോടും മറ്റൊരു രാജ്യത്തോടും യാചിക്കില്ല. വളരെ മാന്യമായ രീതിയിലൂടെ പരമ്പര പുനരാരംഭിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്” മാനി പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും 2013 ന് ശേഷം ബൈ ലാറ്ററല്‍ സീരിസ് കളിച്ചിട്ടില്ല. അതേസമയം, ഐസിസി ടൂര്‍ണമെന്റുകളിലും മറ്റും മുഖാമുഖം വന്നിട്ടുണ്ട്.

ഈ നവംബറില്‍ നടക്കാനിരിക്കുന്ന വനിതാ ചാമ്പ്യന്‍ഷിപ്പില്‍ പാക് ടീം കളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചിരവൈരികള്‍ തമ്മിലുള്ള പരമ്പര സാധ്യമാണോ എന്നറിയാന്‍ ഈ മത്സരങ്ങള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞഞു. അതേസമയം, പാക്കിസ്ഥാനില്‍ രാജ്യാന്തര മത്സരങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബറില്‍ ശ്രീലങ്കയുമായി പാക്കിസ്ഥാനില്‍ വച്ചു തന്നെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ല്‍ അവസാനിക്കുന്ന, രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായാണ് ഈ മത്സരങ്ങള്‍ നടത്തുന്നത്. അതിന് ശേഷം ഡിസംബറില്‍ ശ്രീലങ്ക പാക്കിസ്ഥാനില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 യും വരുന്ന ബൈ ലാറ്ററല്‍ പരമ്പരയും ശ്രീലങ്ക കളിക്കും.

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Pakistan wont beg to india for bilateral series says pcb chief267859

Next Story
അമ്പമ്പോ എന്തൊരു ക്യാച്ച്; പാറി പറന്ന് ഫ്രാന്‍, ഇത് ലേഡി റോഡ്‌സെന്ന് കായിക ലോകംfran wilson, ഫ്രാന്‍ വില്‍സന്‍, fran wilson catch, ഫ്രാന്‍ വില്‍സന്‍ ക്യാച്ച്,england women cricket, super catch, best catch, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com