ഇംഗ്ലണ്ടിനെതിരായ ഏകദിന ട്വന്റി 20 പരമ്പരകളില്‍ ഉജ്വല വിജയമാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ഇന്ത്യയുടെ പ്രകടനം കാണാന്‍ മഹേന്ദ്ര സിങ് ധോണി, സച്ചിന് തെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്ന, സൗരവ് ഗാംഗുലി തുടങ്ങിയ വലിയ താരനിരയുമുണ്ടായിരുന്നു. പലരേയും ആരാധകര്‍ മൂടുകയും ചെയ്തു.
രോഹിത് ശര്‍മയേയും സൂര്യകുമാര്‍ യാദവിനേയും നേരിട്ടു കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പാക്കിസ്ഥാന് ആരാധകനായ അഹമ്മദ്. ലണ്ടണിലെ റെസ്റ്റോറന്റില്‍ ഇരുവരും എത്തിയപ്പോഴാണ് അഹമ്മദ് കണ്ടുമുട്ടിയത്. പാക്ക്റ്റിവി.റ്റിവിക്ക് നല്കി അഭിമുഖത്തില്‍ രോഹിതുമായുള്ള സംഭാഷണത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് അഹമ്മദ്.
“ഞാനൊരു സുഹൃത്തിനൊപ്പം ലണ്ടണിലായിരുന്നു. ഞങ്ങള്‍ അത്താഴം കഴിക്കുന്നതിനായി ഹോട്ടലിലെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി രോഹിതിനെ കണ്ടത്. ഞങ്ങള്‍ ഓക്സ്ഫോര്‍ഡ് സര്ക്കസിലായിരുന്നപ്പോള് രോഹിതും മറ്റ് താരങ്ങളും വരുന്നതായി ഒരാള്‍ പറഞ്ഞിരുന്നു, പക്ഷെ അത് തമാശയാണെന്നാണ് കരുതിയത്.”
“പിന്നീട് അവര്‍ വന്നു. ഫോട്ടോയും വീഡിയോയും എടുത്തോട്ടെ എന്ന് ചോദിക്കുകയും ചെയ്തു. രോഹിത് ഞങ്ങളുടെ അടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്തു, ചിത്രങ്ങളും എടുത്തു. 15 മിനിറ്റോളം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. അവര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് പോകേണ്ടതായി ഉണ്ടായിരുന്നു, അതിനാല്‍ കുടുംബത്തോടൊപ്പം അവര്‍ മടങ്ങി,” അഹമ്മദ് പറഞ്ഞു.
“അവര്‍ വളരെ സൗഹൃദപരമായാണ് പെരുമാറിയത്. സുഹൃത്തക്കളെപ്പോലെയായിരുന്നു ഇടപെടല്‍. പാക്കിസ്ഥാനിലുള്ള എല്ലാവരും അവരെ സ്നേഹിക്കുന്നുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞു. കോഹ്ലിയെക്കുറിച്ച് ഞാന്‍ രോഹിതിനോട് സംസാരിച്ചു. ഞാന്‍ കോഹ്ലിയുടേയും രോഹിതിന്റേയും കടുത്ത ആരാധകനാണെന്നും പറഞ്ഞു. വിരാട് കോഹ്ലിയോട ഇക്കാര്യം പറയാമെന്ന് രോഹിത് പറയുകയും ചെയ്തു,” അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
രോഹിതിന്റെ വീഡിയോ ചിത്രീകരിച്ച അനുഭവവും ആരാധകന് പങ്കുവച്ചു. “എല്ലാവരോടും ഹായ് പറയാമോ എന്നാണ് ഞാന്‍ ചോദിച്ചത്. അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു, ‘എല്ലാവരും ഞങ്ങളെ ഇഷ്ടപ്പെടുന്നതായി എനിക്കറിയാം, പാക്കിസ്ഥാനില്‍ നിന്ന് നിരവധി സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള താരങ്ങളും ആരാധകരും ഞങ്ങളെ പിന്തുണയ്ക്കുന്നുണ്,” അഹമ്മദ് പറഞ്ഞു.