ലണ്ടന്‍: മകളുടെ മരണത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ആസിഫ് അലി നാട്ടിലേക്ക് മടങ്ങി. കുറച്ചു കാലമായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു ആസിഫ് അലിയുടെ രണ്ട് വയസുള്ള മകള്‍ നൂര്‍ ഫാത്തിമ. അമേരിക്കയിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കായി എത്തിയാതിരുന്നു ആസിഫ്.

വാര്‍ത്ത പാക്കിസ്ഥാന്‍ ടീം മാനേജര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദു:ഖ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ അനുശോചനം രേഖപ്പെടുത്തി എത്തി കൊണ്ടിരിക്കുന്നത് നിരവധി പേരാണ്. പാക് ക്രിക്കറ്റ് താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സഹതാരത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും ആസിഫിനും കുടുംബത്തിനും ഈ വിഷമ ഘട്ടത്തില്‍ നിന്നും കരകയറാന്‍ ത്രാണി നല്‍കണമേയെന്ന് പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞു.

സ്റ്റേജ് ഫോര്‍ ക്യാന്‍സറുമായി പോരാടുകയായിരുന്നു ആസിഫിന്റെ മകള്‍. തന്റെ മകള്‍ക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് നേരത്തെ ആസിഫ് അലി ട്വീറ്റ് ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ഏകദിനത്തില്‍ കളിച്ചതിന് ശേഷമാണ് മകളുടെ മരണ വാര്‍ത്ത ആസിഫ് അറിയുന്നത്. മത്സര്തതില്‍ 22 റണ്‍സാണ് താരം നേടിയത്. മത്സരം 54 റണ്‍സിനാണ് പാക്കിസ്ഥാന്‍ കൈ വിട്ടത്.

പാക്കിസ്ഥാനായി ആസിഫ് അലി 16 ഏകദിനങ്ങളിലാണ് ഇറങ്ങിയത്. 342 റണ്‍സും നേടിയിട്ടുണ്ട്. ലോകകപ്പിനുള്ള അവസാന ടീമിലേക്ക് ആസിഫിന് ഇടം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. മകളുടെ മരണത്തോടെ ആസിഫ് ലോകകപ്പില്‍ കളിക്കുന്നത് സംശയത്തിലായിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook