scorecardresearch
Latest News

അസാധ്യം! ധോണിയുടെ ബ്രില്യന്‍സിനെ ഓര്‍മ്മിപ്പിച്ച് ഡിക്വെല്ലയുടെ സ്റ്റമ്പിങ്; വീഡിയോ

പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖാണ് ഡിക്വെല്ലയുടെ മികവിന് മുന്നില്‍ വീണത്

Cricket, Videos

മിന്നല്‍ സ്റ്റമ്പിങ്ങ് എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുക സാക്ഷാന്‍ മഹേന്ദ്ര സിങ് ധോണിയുടേ പേരായിരിക്കും. വിക്കറ്റിന് പിന്നിലെ ധോണിയുടെ മികവ് ഓര്‍മ്മിപ്പിക്കുകയാണ് അസാധ്യ സ്റ്റമ്പിങ്ങിലൂടെ ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ നിരോഷാന്‍ ഡിക്വെല്ല. പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇമാം ഉള്‍ ഹഖാണ് ഡിക്വെല്ലയുടെ മികവിന് മുന്നില്‍ വീണത്.

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക ഉയര്‍ത്തിയ 352 റണ്‍സ് പിന്തുടരവെ പാക്കിസ്ഥാന്‍ വിക്കറ്റ് നഷ്ടപ്പെടാതെ 87 നില്‍ക്കെയാണ് ഇമാം മടങ്ങിയത്. രമേശ് മെന്‍ഡിസ് എറിഞ്ഞ പന്തിന് അപ്രതീക്ഷിത ബൗണ്‍സ് ലഭിച്ചതോടെ ഇമാമിന് പന്തില്‍ തൊടാനായില്ല. ഇമാം ക്രീസില്‍ നിന്ന് ചുവടു മാറ്റുന്നത് നോക്കിയായിരുന്നു ഡിക്വെല്ലയുടെ സ്റ്റമ്പിങ്.

ഡിക്വല്ലയുടെ അപ്പീലില്‍ ഗ്രൗണ്ട് അമ്പയര്‍ തീരുമാനം തേര്‍‍ഡ് അമ്പയറിന് വിട്ടു. ഇമാമിന്റെ പാദങ്ങള്‍ ഗ്രൗണ്ടില്‍ തുടരുന്നുണ്ടോ എന്ന് ആദ്യ ഘട്ടത്തില്‍ സ്ഥിരീകരിക്കാന്‍ തേര്‍ഡ് അമ്പയറായ റോഡ് ടക്കറിന് കഴിഞ്ഞിരുന്നില്ല. പിന്നാലെ വിവിധ വശങ്ങളില്‍ നിന്നും വീഡിയോകള്‍ റോ‍ഡ് ടക്കര്‍ നിരീക്ഷിച്ചു.

സ്ക്വയര്‍ ലെഗില്‍ നിന്നുള്ള ദൃശ്യത്തിലാണ് അമ്പയര്‍ അന്തിമ തീരമാനത്തിലെത്തിയത്. ഡിക്വെല്ല സ്റ്റമ്പ് ചെയ്യുമ്പോള്‍ ഇമാമിന്റെ പാദങ്ങള്‍ ക്രീസില്‍ നിന്നും അല്‍പ്പം പൊങ്ങിയിരുന്നു. റോഡ് ടക്കറിന്റെ അമ്പയറിങ് മികവും ഇമാമിന്റെ പുറത്താകലിന് കാരണമായി. 35 റണ്‍സെടുത്താണ് പാക്കിസ്ഥാന്‍ ഓപ്പണര്‍ മടങ്ങിയത്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Niroshan dickwellas brilliant stumping to dismiss imam ul haq video

Best of Express