scorecardresearch
Latest News

‘തുടങ്ങും മുന്‍പെ എന്റെ ടെസ്റ്റ് കരിയര്‍ മഗ്രാത്ത് അവസാനിപ്പിച്ചു’; ഓര്‍ത്തെടുത്ത് ബ്രെറ്റ് ലീ

ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ലീ മഗ്രാത്തിനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്

‘തുടങ്ങും മുന്‍പെ എന്റെ ടെസ്റ്റ് കരിയര്‍ മഗ്രാത്ത് അവസാനിപ്പിച്ചു’; ഓര്‍ത്തെടുത്ത് ബ്രെറ്റ് ലീ
Photo: Cricket Australia

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബോളിങ് ദ്വയം ഏതെന്ന് ചോദിച്ചാല്‍ ഒരു ഉത്തരമെ ഉണ്ടാകു ഏതൊരാള്‍ക്കും. ഓസ്ട്രേലിയയും ഗ്ലെന്‍ മഗ്രാത്തും ബ്രെറ്റ് ലീയും. ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കുന്ന യോര്‍ക്കറുകളായിരുന്നു ലീയുടെ പ്രധാന ആയുധം. മറുവശത്ത് മഗ്രാത്താവട്ടെ അച്ചടക്കത്തോടെ ഒരേ ലൈനില്‍ ഒരു ദിവസം മുഴുവന്‍ പന്തെറിയാന്‍ കെല്‍പ്പുള്ളവനും. ഇരുവരും ചേര്‍ന്ന് 1600 ലധികം വിക്കറ്റുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയത്. റിക്കി പോണ്ടിങ്ങിന്റെ കങ്കാരുപ്പടയിലെ എക്സ് ഫാക്ടറായിരുന്നു ലീ-മഗ്രാത്ത് ദ്വയം.

563 വിക്കറ്റുകളാണ മഗ്രാത്ത് ടെസ്റ്റില്‍ നേടിയത്. പ്രസ്തുത ഫോര്‍മാറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന രണ്ടാമത്തെ പേസ് ബോളറാണ് മഗ്രാത്ത്. ഏകദിനത്തില്‍ 381 തവണ ബാറ്റര്‍മാരെ പവലിയനിലേക്ക് അയക്കാന്‍ താരത്തിനായി. 15 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം, 3.88 ആണ് എക്കോണോമി.

എന്നാല്‍ കളത്തിന് പുറത്ത് മഗ്രാത്തിന് മറ്റൊരു മുഖമുണ്ടെന്നാണ് ലീ പറയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ലീ മഗ്രാത്തിനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്.

“1999 ല്‍ ബോക്സിങ് ഡെ ടെസ്റ്റിനിടെയായിരുന്നു സംഭവം. ഞാന്‍ മഗ്രാത്തിനും ഗില്‍ക്രിസ്റ്റിനും ഇടയിലായി ഇരിക്കുകയായിരുന്നു. ഗ്രൗണ്ടില്‍ പോയി എന്‍ജോയ് ചെയ്ത് വരാന്‍ ഗില്ലി എന്നോട് പറഞ്ഞു. ഒരു പുതിയ താരമെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധയോടെ കേള്‍ക്കുകയായിരുന്നു. ആ സമയത്ത് മഗ്രാത്തെ എന്റെ ഷൂലെയ്സുകള്‍ തമ്മില്‍ കെട്ടി. ഞാന്‍ എണീറ്റ ഉടന്‍ തന്നെ വീഴുകയും ചെയ്തു. ടെസ്റ്റ് കരിയര്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ അവിടെ അവസാനിക്കുകയായിരുന്നു,” ലീ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

മഗ്രാത്ത് തന്റെ ഉപദേഷ്ടാവായിരുന്നെന്നാണ് ലീ പറഞ്ഞത്. ബോളിങ്ങില്‍ ലൈനും ലെങ്തും മികച്ചതാക്കാന്‍ സഹായിച്ചത് മഗ്രാത്താണെന്നും താരം കൂട്ടിച്ചേര്‍ത്തു. കളത്തിലെ ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറിനും ബ്രെയന്‍ ലാറയ്ക്കുമെതിരെ എത്തരത്തില്‍ പന്തെറിയണമെന്ന് വരെ തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതായും ലീ വെളിപ്പെടുത്തി.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: My test career was almost over before it started says brett lee