scorecardresearch

Latest News

‘മറ്റ് ആളുകളുടെ അംഗീകാരത്തിനായി ശ്രമിക്കുന്നില്ല;’ വിമർശനങ്ങൾക്ക് മറുപടി നൽകി മിഥാലി

രണ്ട് പതിറ്റാണ്ടിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടും റൺസിനായുള്ള വിശപ്പ് അതേപടി നിലനിൽക്കുന്നുവെന്നും മിഥാലി പറഞ്ഞു

mithali raj, mithali raj strike rate, mithali raj criticism, india women's cricket, മിഥാലി രാജ്, മിഥാലി, cricket news, malayalam cricket news, cricket news in malayalam, cricket malayalam, sports news in malayalam, sports malayalam, ie malayalam

തന്നെക്കുറിച്ചുള്ള കുറ്റപ്പെടുത്തലുകൾക്ക് മറുപടിയുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിഥാലി രാജ്. തനിക്ക് മറ്റ് ആരുടെയും സാക്ഷ്യപ്പെടുത്തൽ ആവശ്യമില്ലെന്ന് മിഥാലി പറഞ്ഞു. തന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് പറഞ്ഞുകൊണ്ടടക്കമുള്ള കുറ്റപ്പെടുത്തലുകൾ ഉയരുന്നതിനിടെയാണ് മിഥാലി ഇക്കാര്യം പറഞ്ഞത്.

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തേയും ഏകദിനത്തോട് കൂടെ വനിതാക്രിക്കറ്റിൽ ഏല്ലാ ഫോർമാറ്റിലുമായി ഏറ്റവം കൂടുതൽ റൺസ് നേടുന്ന താരമായി മിഥാലി മാറിയിരുന്നു. മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിക്കുകയും ചെയ്തിരുന്നു.

മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ തന്റെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമർശനങ്ങളിലേക്ക് ചർച്ച തിരിഞ്ഞപ്പോഴാണ് അവർ തന്നെ കുറ്റപ്പെടുത്തുന്നതിനെക്കുറിച്ച് പ്രതികരണമറിയിച്ചത്.

Read More: അശ്വിനും മിതാലി രാജിനും ഖേൽ രത്ന പുരസ്കാരത്തിന് ബിസിസിഐ ശുപാർശ

“വിമർശനം എന്റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചാണെന്ന് ഞാൻ വായിക്കുന്നു, എന്നാൽ ഞാൻ നേരത്തെ പറഞ്ഞതുപോലെ, ആളുകളിൽ നിന്നുള്ള സാക്ഷ്യപ്പെടുത്തൽ ഞാൻ തേടുന്നില്ല. ഞാൻ വളരെക്കാലം കളിച്ചിട്ടുണ്ട്, ടീമിൽ എനിക്ക് ഒരു പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് എനിക്കറിയാം,” വെർച്വൽ പത്രസമ്മേളനത്തിൽ മിഥാലി പറഞ്ഞു.

“ഞാൻ ആളുകളെ പ്രീതിപ്പെടുത്താൻ നോക്കുന്നില്ല. ടീം മാനേജുമെന്റ് എനിക്ക് നിയോഗിച്ചിട്ടുള്ള കടമ ചെയ്യുന്നു. എന്റെ പ്രകടനം നന്നായി ഉപയോഗിക്കേണ്ടതുണ്ട്, കൂടാതെ മുഴുവൻ ബാറ്റിംഗ് യൂണിറ്റും എന്നെ ചുറ്റിപ്പറ്റിയാണ്,” മിഥാലി പറഞ്ഞു.

Read More: രഞ്ജി ട്രോഫി നവംബറിൽ; മുഷ്താഖ് അലി ട്രോഫി ഒക്ടോബറിൽ; ആഭ്യന്തര ക്രിക്കറ്റ് ഷെഡ്യൂൾ പ്രഖ്യാപിച്ചു

മുൻ ഇംഗ്ലണ്ട് ബാറ്ററായ ഷാർലറ്റ് എഡ്വേർഡിന്റെ റെക്കോർഡാണ് ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിലൂടെ മിഥാലി മറികടന്നത്. 10,273 റൺസായിരുന്നു ഷാർലറ്റ് എഡ്വേർഡിന്റെ സമ്പാദ്യം. 10,337 റൺസോട് കൂടിയാണ് മിഥാലി ഷാർലറ്റിനെ മറികടന്ന് റൺവേട്ടയിൽ ഒന്നാമതെത്തിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 86 പന്തിൽ നിന്ന് പുറത്താകാതെ മിഥാലി 75 റൺസാണ് നേടിയത്.

രണ്ട് പതിറ്റാണ്ടിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടും തന്റെ ബാറ്റിംഗിൽ “പുതിയ മാനങ്ങൾ” ചേർക്കാൻ ആഗ്രഹിക്കുന്നതുപോലെ തന്റെ റൺസിനായുള്ള വിശപ്പ് അതേപടി നിലനിൽക്കുന്നുവെന്നും മിഥാലി പറഞ്ഞു.

“സംഭവിച്ചതൊന്നും എളുപ്പമുള്ള യാത്രയല്ല. അതിന് അതിന്റെ പരീക്ഷണങ്ങളും വെല്ലുവിളികളും ഉണ്ടായിരുന്നു. പരീക്ഷണങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടെന്ന് ഞാൻ എല്ലായ്പ്പോഴും വിശ്വസിച്ചിരുന്നു,” 1999 ജൂൺ 26 ന് മിൽട്ടൺ കീൻസിൽ നടന്ന അയർലൻഡിനെതിരെ മത്സരത്തോട് കൂടെ ആരംഭിച്ച തന്റെ യാത്രയെക്കുറിച്ച് മിഥാലി പറഞ്ഞു.

Read More: പന്തെറിഞ്ഞ് കളിക്കാർ ക്ഷീണിക്കുന്നു, ക്രിക്കറ്റ് ഒരുപാട് മാറി: കപിൽ ദേവ്

“വിവിധ കാരണങ്ങളാൽ ഞാൻ കരിയർ അവസാനിപ്പിക്കണമെന്ന് കരുതിയ സന്ദർഭങ്ങളുണ്ടായിരുന്നു, പക്ഷേ എന്തോ എന്നെ മുന്നോട്ട് കൊണ്ടുപോയി, ഞാൻ ഇവിടെയുണ്ട് എന്നാൽ റൺസിനുള്ള വിശപ്പ് ഒരിക്കലും വറ്റില്ല,” അന്താരാഷ്ട്ര ക്രിക്കറ്റിൽ 22 വർഷം പൂർത്തിയാക്കിയ മിഥാലി പറഞ്ഞു.

“മധ്യനിരയിൽ ഇരിക്കാനും ഇന്ത്യയ്ക്കായി ഗെയിമുകൾ വിജയിക്കാനും എനിക്ക് ഇപ്പോഴും അതിയായ ആഗ്രഹമുണ്ട്. എന്റെ ബാറ്റിംഗിന്റെ കാര്യത്തിൽ ഇനിയും മെച്ചപ്പെടാനുണ്ടെന്ന് എനിക്കറിയാം, അങ്ങനെയാണ് ഞാൻ മുന്നോട്ട് പോവുന്നത്… എന്റെ ബാറ്റിംഗിൽ പുതിയ വശങ്ങൾ ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു…” അവർ പറഞ്ഞു.

2019 ൽ ടി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ച മിതാലി, അടുത്ത വർഷം മാർച്ച് 4 മുതൽ ഏപ്രിൽ 3 വരെ ന്യൂസിലൻഡിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് തന്റെ അവസാന ഏകദിനമായിരിക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Mithali response on raj strike rate criticism

Best of Express