scorecardresearch
Latest News

T20 World Cup 2021: ട്വന്റി 20 ലോകകപ്പ് മത്സരക്രമമായി; ഇന്ത്യയുടെ ആദ്യ എതിരാളി പാക്കിസ്ഥാന്‍

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു.എ.ഇലും ഒമാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുക

T20 World Cup 2021: ട്വന്റി 20 ലോകകപ്പ് മത്സരക്രമമായി; ഇന്ത്യയുടെ ആദ്യ എതിരാളി പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: 2021 ട്വന്റി ലോകകപ്പിന്റെ മത്സരക്രമം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു.എ.ഇയും ഒമാനിലുമായാണ് ടൂര്‍ണമെന്റ് നടക്കുക. മുന്‍ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ 24 ന് ചിരവൈരികളായ പാക്കിസ്ഥാനുമായാണ്.

സൂപ്പര്‍ 12 മത്സരങ്ങള്‍ ഒക്ടോബര്‍ 23 മുതലാണ് ആരംഭിക്കുന്നത്. അതിന് മുന്‍പായി സൂപ്പര്‍ 12 ലേക്കുള്ള യോഗ്യതാ റൗണ്ട് ഉണ്ടായിരിക്കും. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി നാല് ടീമുകള്‍ക്കാണ് സൂപ്പര്‍ 12 ലേക്ക് യോഗ്യത ലഭിക്കുക.

ഗ്രൂപ്പ് എ: ശ്രീലങ്ക, അയർലൻഡ്, നെതർലന്‍ഡ്സ്, നമീബിയ
ഗ്രൂപ്പ് ബി: ബംഗ്ലാദേശ്, സ്കോട്ട്ലൻഡ്, പാപുവ ന്യൂ ഗുനിയ, ഒമാൻ

സൂപ്പര്‍ 12 ല്‍ ഇന്ത്യ ഗ്രൂപ്പ് രണ്ടിലാണ്. പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് മറ്റ് ടീമുകള്‍. ഇതിനു പുറമെ യോഗ്യതാ റൗണ്ടില്‍ നിന്ന് എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബിയില്‍ ഒന്നാമതെത്തുന്നവരും സൂപ്പര്‍ 12 ലെ ഗ്രൂപ്പ് രണ്ടിലേക്കെത്തും.

Also Read: ലോര്‍ഡ്സിലെ വിജയം; കോഹ്ലി ഇനി ഇതിഹാസ നായകന്മാര്‍ക്കൊപ്പം

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Mens t20 world cup 2021 fixture matches time