scorecardresearch

Latest News

കുടുംബത്തിന് സ്നേഹമറിയിച്ച് സെഞ്ചുറി ആഘോഷം; തീവാരിക്ക് കയ്യടി

രഞ്ജി ട്രോഫി സെമി ഫൈനലില്‍ മധ്യപ്രദേശിനെതിരെ 211 പന്തില്‍ 102 റണ്‍സാണ് മനോജ് നേടിയത്

Manoj Tiwari, Cricket

ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉജ്വല ഫോമില്‍ തുടരുകയാണ് പശ്ചിമ ബംഗാള്‍ താരം മനോജ് തീവാരി. മധ്യപ്രദേശിനെതിരായ സെമി ഫൈനലില്‍ 211 പന്തില്‍ 102 റണ്‍സാണ് മനോജ് നേടിയത്. ബംഗാളിന്റെ കായിക മന്ത്രി കൂടിയാണ് വലം കയ്യന്‍ ബാറ്റര്‍.

മിഡ് വിക്കറ്റിലേക്ക് പന്ത് തട്ടി സിംഗിളെടുത്തായിരുന്നു മനോജ് മൂന്നക്കത്തിലേക്ക് എത്തിയത്. ശതകം പിന്നിട്ടതോടെ ബാറ്റുയര്‍ത്തി കാണികളുടേയും ടീം അംഗങ്ങളുടേയും കയ്യടിക്ക് നന്ദിയുമറിയിച്ചു താരം. എന്നാല്‍ ബാറ്റുയര്‍ത്തിയുള്ള ആഘോഷം മാത്രമായിരുന്നില്ല മനോജ് നടത്തിയത്.

തന്റെ ഭാര്യയ്ക്കും മക്കള്‍ക്കും സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പും താരം ഉയര്‍ത്തിക്കാണിച്ചു. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നായിരുന്നു താരം എഴുതിയിരുന്നത്. കടലാസിലെഴുതിയ കുറിപ്പുയര്‍ത്തിയുള്ള മനോജിന്റെ ആഘോഷം സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് പങ്കുവച്ചത്.

നേരത്തെ ജാർഖണ്ഡിനെതിരായ മത്സരത്തിലൂം മനോജ് സെഞ്ചുറി നേടിയിരുന്നു. 136 റണ്‍സായിരുന്നു മനോജിന്റെ സമ്പാദ്യം. താരത്തിന്റെ ഇന്നിങ്സാണ് പശ്ചിമ ബംഗാളിനെ സെമി ഫൈനലിലേക്ക് എത്തിച്ചത്. ഒരു മന്ത്രിയായിരിക്കെ രഞ്ജിയില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും മനോജ് സ്വന്തമാക്കി.

Also Read: ‘നായകന്‍ മീണ്ടും വരാ..’; വൈറലായി സഞ്ജുവിന്റെ പരിശീലന വിഡീയോ

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Manoj tiwary wins hearts with adorable gesture for family after scoring century