/indian-express-malayalam/media/media_files/uploads/2021/08/44-1.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ഇന്ത്യൻ ക്രിക്കറ്റ് ടീം
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം റദ്ദാക്കി. ഇന്ത്യന്‍ ക്യാമ്പില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
ലണ്ടണ്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം റദ്ദാക്കിയത് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകളുടെ കൂട്ടായ തീരുമാനമെന്ന് ബിസിസിഐ അറിയിച്ചു. ഇന്ത്യന്‍ ക്യാമ്പില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മത്സരം നിർത്തിയത്. ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്ത്യയുമായി (ബിസിസിഐ) നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് (ഇസിബി) ഇക്കാര്യം സ്ഥിരീകരിച്ചത്.
NO PLAY TODAY
— DK (@DineshKarthik) September 10, 2021
ok Tata bye bye #ENGvsIND
അഞ്ചാം ടെസ്റ്റ് റദ്ദാക്കിയത് ഇസിബിയുമായി ചേർന്നുള്ള സംയുക്ത തീരുമാനമാണെന്നും ഭാവിയിൽ മത്സരം നടത്താനുള്ള സമയം കണ്ടെത്തുമെന്നും ഒരു പ്രസ്താവനയിൽ, ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
“ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡും (ഇസിബി) ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) സംയുക്തമായി മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യയുടെ 2021 ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാം ടെസ്റ്റ് മത്സരം മാറ്റാൻ തീരുമാനിച്ചു. ബിസിസിഐയും ഇസിബിയും ടെസ്റ്റ് മാച്ച് കളിക്കുന്നതിനുള്ള മാർഗ്ഗം കണ്ടെത്താൻ നിരവധി ചർച്ചകൾ നടത്തി, എന്നിരുന്നാലും, ഇന്ത്യൻ ടീം സംഘത്തിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടത് ഓൾഡ് ട്രാഫോർഡ് ടെസ്റ്റ് മത്സരം നിർത്താനുള്ള തീരുമാനത്തിലേക്കെത്താൻ നിർബന്ധിച്ചു. , റദ്ദാക്കിയ ടെസ്റ്റ് മത്സരത്തിന്റെ പുനക്രമീകരണത്തിന് ഇസിബിക്ക് ബിസിസിഐ അവസരം. രണ്ട് ബോർഡുകളും ഈ ടെസ്റ്റ് മത്സരം പുനക്രമീകരിക്കാൻ ഒരു സമയക്രമം കണ്ടെത്തുന്നതിനായി പ്രവർത്തിക്കും.
നേരത്തെ, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും (ഇസിബി) മത്സരം റദ്ദാക്കിയതായി സ്ഥിരീകരിച്ച് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.
Sounds like the Test Match is OFF ..
— Michael Vaughan (@MichaelVaughan) September 10, 2021
വ്യാഴാഴ്ച വൈകുന്നേരം ഇന്ത്യന്‍ ടീം ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ താരങ്ങളും അഞ്ചാം ടെസ്റ്റ് കളിക്കുന്നതില്‍ സന്നദ്ധത അറിയിച്ചില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സെപ്റ്റംബർ 19-ാം തീയതി ആരംഭിക്കാനിരിക്കെ കൂടുതല്‍ അപകടത്തിലേക്ക് പോകാന്‍ കളിക്കാര്‍ താത്പര്യപ്പെടുന്നില്ല. കൂടാതെ നാലാം ടെസ്റ്റിലേറ്റ പരുക്കിനെ തുടര്‍ന്ന് മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, മുഹമ്മദ് ഷമി എന്നിവര്‍ നിരീക്ഷണത്തിലുമാണ്.
മത്സരം നടക്കുകയും ഇടയില്‍ വച്ച് താരങ്ങള്‍ ആരെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ഐപിഎല്ലിലും വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും പങ്കെടുക്കാനുള്ള സാധ്യത മങ്ങും. അതേസമയം, അഞ്ചാം ടെസ്റ്റില്‍ മാറ്റമില്ലെന്ന് സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. "ഇന്ത്യൻ ക്യാംപിൽ കൂടുതൽ കേസുകളില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള അഞ്ചാമത്തെ മത്സരം ക്രമീകരിച്ചിരുന്നതുപോലെ നടക്കും," സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.
അഞ്ചാം ടെസ്റ്റ് നടക്കുമോ എന്ന ചോദ്യത്തിന് ഒന്നും പറായാന്‍ സാധിക്കില്ലെന്നായിരുന്നു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണം. ബിസിസിഐയുടെ നിര്‍ദേശ പ്രകാരം ഇന്ത്യന്‍ ടീം ഇന്നലെ പരിശീലനം ഒഴിവാക്കിയിരുന്നു. നിലവില്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്.
Also Read: സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ്; മാഞ്ചസ്റ്റര്‍ ടെസ്റ്റ് അനിശ്ചിതത്വത്തില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us