ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എക്കാലവും ആവേശം നിറഞ്ഞതും വൈകാരികവുമാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന ഏഷ്യ കപ്പ് പോരാട്ടവും വ്യത്യസ്തമല്ല.
പാക്കിസ്ഥാന്റെ സൂപ്പര്‍ താരം ഷഹീന്‍ ഷാ അഫ്രിദിക്ക് കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് നഷ്ടമാകും. താരത്തിന്റെ ആരോഗ്യസ്ഥിതി ടീം മാനേജ്മെന്റ് അവലോകനം ചെയ്തു വരികയാണ്. 22 കാരാനായ അഫ്രിദി ടീമിനൊപ്പം യുഎഇയിലുണ്ട്.
പരിശീലനത്തിനെത്തിയ ഇന്ത്യന്‍ താരങ്ങള്‍ അഫ്രിദിയെ നേരിട്ടെത്തി കാണുകയും സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ 10 ലക്ഷത്തിലധികം പേരാണ് കണ്ടത്.
സ്പിന്നര്‍ യുസുവേന്ദ്ര ചഹലാണ് ആദ്യം അഫ്രിദിയുടെ അടുത്തെത്തിയത്. ഇരുവരും തമ്മില്‍ ആസ്ലേഷിക്കുകയും, അഫ്രിദി എങ്ങനെയാണ് പരിക്കു പറ്റിയതെന്ന് വിശദീകരിക്കുകയും ചെയ്തു.
ചഹലുമായി സംസാരിക്കുന്നതിനിടെ വിരാട് കോഹ്ലിയും സമീപത്തുണ്ടായിരുന്നു. കോഹ്ലിയും അഫ്രിദിയുടെ അടുത്തെത്തി സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ എത്തിയത് റിഷഭ് പന്തായിരിന്നു.
പന്തെത്തിയതോടെ കളിതമാശകളിലേക്ക് കാര്യങ്ങള്‍ കടന്നു. പന്തിനെ പോലെ ബാറ്ററാകാനുള്ള ആലോചനയിലാണെന്നും ഒരു കൈകൊണ്ട് സിക്സിടിക്കാനുള്ള തയാറെടുപ്പിലാണ് താനെന്നും അഫ്രിദി പറഞ്ഞു.
പന്തിന്റെ മറുപടിയും രസകരമായിരുന്നു. ബോളര്‍ക്ക് കൂടുതല്‍ കഷ്ടപ്പാടുണ്ടോ, നിങ്ങളൊരു ഫാസ്റ്റ ബോളറാണെങ്കില്‍ കഷ്ടപ്പെട്ടെ മതിയാകു, നിര്‍ബന്ധമാണ്, പന്ത് മറുപടി നല്‍കി.
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനൊരുങ്ങുന്ന പന്തിന് അഫ്രിദി ആശംസകളും നല്‍കി.
ഇത് 15-ാം തവണയാണ് ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. എട്ട് വിജയങ്ങളുമായി ഇന്ത്യയ്ക്കാണ് ആധിപത്യം.