ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലി നീലക്കുപ്പായത്തില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ കോഹ്ലി പാഡണിയുന്ന കോഹ്ലിയെ കാത്തിരിക്കുന്നത് ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ അതുല്യമായ റെക്കോര്‍ഡിനൊപ്പമെത്താനുള്ള അവസരമാണ്.
ഹോം മത്സരങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റെക്കോര്‍ഡ് നിലവില്‍ സച്ചിന്റെ പേരിലാണ്. 164 മത്സരങ്ങളില്‍ നിന്ന് 20 സെഞ്ചുറിയാണ് സച്ചിന്‍ നേടിയിട്ടുള്ളത്. എന്നാല്‍ കേവലം 101 മത്സരങ്ങളില്‍ നിന്ന് കോഹ്ലി ഇതിനോടകം 19 തവണ മൂന്നക്കം കടന്നു.
ഏകദിനത്തില്‍ 1214 ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിലാണ് കോഹ്ലി ഒരു സെഞ്ചുറി നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ കൂടുതല്‍ സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ മുന്‍ ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിങ്ങിനേയും കോഹ്ലി മറികടന്നു. 72 സെഞ്ചുറിയാണ് കോഹ്ലി ഇന്ത്യക്കായി നേടിയിട്ടുള്ളത്.
മറ്റൊരു റെക്കോര്‍ഡ് കൂടി കോഹ്ലിക്ക് മുന്നിലുണ്ട്. 180 റണ്‍സ് കൂടി നേടിയാല്‍ ഏകദിന റണ്‍വേട്ടക്കാരില്‍ ആദ്യത്തെ അഞ്ച് സ്ഥാനത്തേക്ക് എത്താം. 12,471 റണ്‍സുള്ള കോഹ്ലി, സച്ചിന്, സംഗക്കാര, പോണ്ടിങ്, ജയസൂര്യ, ജയവര്‍ധനെ എന്നിവര്‍ക്ക് പിന്നിലാണ്.
ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കാണ് ഇന്ന് ഗുവാഹത്തിയില്‍ തുടക്കമാകുന്നത്. നേരത്തെ നടന്ന ട്വന്റി പരമ്പര ഇന്ത്യ 2-1 ന് സ്വന്തമാക്കിയിരുന്നു.