scorecardresearch
Latest News

2020 ന് ശേഷം കിങ് കോഹ്ലി ക്ഷീണിതന്‍; റണ്‍വേട്ടക്കാരില്‍ ഏഴാമത്, ബാബര്‍ മുന്നില്‍

മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നായി 2237 റണ്‍സാണ് വലം കയ്യന്‍ ബാറ്ററുടെ സമ്പാദ്യം. 34.95 ആണ് കോഹ്ലിയുടെ ശരാശരി

Virat Kohli, Babar Azam

കോവിഡ് മഹാമാരിക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കാര്യമായി തിളങ്ങനായിട്ടില്ല മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക്. എന്നാല്‍ 2020 ന് ശേഷം ഏറ്റവുമധികം റണ്‍സ് നേടിയവരുടെ പട്ടികയില്‍ താരം ഇടംപിടിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നായി 2237 റണ്‍സാണ് വലം കയ്യന്‍ ബാറ്ററുടെ സമ്പാദ്യം. 34.95 ആണ് കോഹ്ലിയുടെ ശരാശരി.

ട്വന്റി 20 (663), ഏകദിനം (702), ടെസ്റ്റ് (872) എന്നിങ്ങനെയാണ് കോഹ്ലി ഓരോ ഫോര്‍മാറ്റിലും നേടിയത്. പട്ടികയില്‍ പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് ഒന്നാമത്. 3508 റണ്‍സാണ് ബാബര്‍ മൂന്ന് ഫോര്‍മാറ്റിലമായി നേടിയത്. 1281, 1083, 1144 എന്നിങ്ങനെ യഥാക്രമമാണ് ട്വന്റി 20, ഏകദിനം, ടെസ്റ്റ് എന്നിവയിലെ സമ്പാദ്യം.

മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കോഹ്ലിക്ക് പുറമെ റിഷഭ് പന്ത്, രോഹിത് ശര്‍മ എന്നിവരാണ മറ്റ് രണ്ട് ബാറ്റര്‍മാര്‍. പന്ത് 2,097 റണ്‍സാണ് മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി സ്വന്തമാക്കിയത്. 2,039 റണ്‍സ് രോഹിതിന്റെ ബാറ്റില്‍ നിന്നും പിറന്നു. പന്ത് ഒന്‍പതാമതും രോഹിത് പത്താമതുമാണ് പട്ടികയില്‍.

2020 മുതല്‍ ഒരു ട്വന്റി 20 പോലും കളിക്കാത്ത ജോ റൂട്ടാണ് റണ്‍വേട്ടക്കാരില്‍ ബാബറിന് പിന്നിലായി. 3,099 റണ്‍സാണ് റൂട്ട് നേടിയത്. ഇതില്‍ 253 റണ്‍സ് മാത്രമാണ് ഏകദിനത്തില്‍ നിന്നുമുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ റൂട്ടിന്റെ ആധിപത്യമാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. റൂട്ടിന് പിന്നിലായി ബംഗ്ലാദേശ് താരം ലിറ്റണ്‍ ദാസ് (2,754), മുഹമ്മദ് റിസ്വാന്‍ (2,656), ജോണി ബെയര്‍സ്റ്റൊ (2,609), റസി വാന്‍ ഡെര്‍ ഡ്യൂസണ്‍ (2,244) എന്നിവരാണ്.

Stay updated with the latest news headlines and all the latest Cricket news download Indian Express Malayalam App.

Web Title: Kohli at no 7 among top 10 run scorers across all formats since 2020