കെ.എല്‍.രാഹുല്‍ നയിക്കാന്‍ കെല്‍പ്പുള്ള താരം; പരിഗണിക്കണമെന്ന് ഗവാസ്കര്‍

വിരാട് കോഹ്ലി ട്വന്റി 20 നായക പദവി ഒഴിയുന്നുവെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് മുന്‍ താരത്തിന്റെ പ്രതികരണം

KL Rahul, Indian Cricket Team
Photo: Facebook/ KL Rahul

മുംബൈ: കെ.എല്‍.രാഹുല്‍ നായകന്‍ ആകാന്‍ മികവുള്ള താരമാണെന്ന് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. രാഹുലിന്റെ കഴിവിനെ വളര്‍ത്തിയെടുത്ത് ഭാവിയില്‍ ഉപയോഗിക്കണമെന്നും ഗവാസ്കര്‍ നിര്‍ദേശിച്ചു.

വിരാട് കോഹ്ലി ട്വന്റി 20 നായക പദവി ഒഴിയുന്നുവെന്ന സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് മുന്‍ താരത്തിന്റെ പ്രതികരണം. കോഹ്ലിയുടെ സ്ഥാനത്തേക്ക് രോഹിത് ശര്‍മ എത്തുമെന്നത് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.

“ഇന്ത്യ പുതിയൊരു നായകനെ തേടുകയാണെങ്കില്‍ രാഹുലിനെ പരിഗണിക്കാവുന്നതാണ്. അയാള്‍ നല്ല രീതിയില്‍ പ്രകടനം നടത്തുന്നു. ഇംഗ്ലണ്ടിലാണെങ്കിലും ബാറ്റിങ്ങില്‍ മികവ് പുലര്‍ത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും (ഐപിഎല്‍) ഏകദിനത്തിലും രാജ്യാന്തര തലത്തിലുമെല്ലാം സ്ഥിരതയുണ്ട്. അദ്ദേഹത്തെ ഉപനായകനാക്കാവുന്നതാണ്,” ഗവാസ്കര്‍ വ്യക്തമാക്കി.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ നയിക്കുന്നത് രാഹുലാണ്. “ഐപിഎല്ലിൽ അദ്ദേഹം വളരെ ശ്രദ്ധേയമായ നേതൃത്വഗുണങ്ങൾ കാണിച്ചിട്ടുണ്ട്. ക്യാപ്റ്റൻസിയുടെ ഭാരം തന്റെ ബാറ്റിങ്ങിനെ ബാധിക്കാൻ അദ്ദേഹം അനുവദിച്ചിട്ടില്ല. രാഹുലിന്റെ പേരും പരിഗണിക്കാവുന്നതാണ്,” ഗവാസ്‌കർ കൂട്ടിച്ചേർത്തു.

Also Read: ലോകകപ്പിന് ശേഷം ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോഹ്ലി

Get the latest Malayalam news and Cricket news here. You can also read all the Cricket news by following us on Twitter, Facebook and Telegram.

Web Title: Kl rahul can be considered as future indian captain says gavaskar

Next Story
ലോകകപ്പിന് ശേഷം ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോഹ്ലിvirat kohli, kohli, kohli rohit, kohli india, kohli t20 world cup, india vs england, ind vs eng, t20 world cup, cricket news, വിരാട് കോഹ്‌ലി, കോഹ്‌ലി, രോഹിത്, കോഹ്‌ലി രോഹിത്, കോഹ്‌ലി ഇന്ത്യ, കോഹ്‌ലി ടി 20 ലോകകപ്പ്, ഇന്ത്യ ഇംഗ്ലണ്ട്, ടി20 ലോകകപ്പ്, ക്രിക്കറ്റ് വാർത്ത, IE MALAYALAM
The moderation of comments is automated and not cleared manually by malayalam.indianexpress.com
X